
ഉപയോക്താക്കള്‍ ‘ലൊക്കേഷന്‍ ഷെയറിങ്’ ഓഫാക്കിയാലും ഗൂഗിള്‍ ലൊക്കേഷന്‍ വിവരങ്ങള്‍ ശേഖരിക്കുന്നതായി ആരോപണം. ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ അറ്റോര്‍ണി ജനറല്‍ കാള്‍ എ റസീന്‍ (ഡി)യുടെ നേതൃത്വത്തില്‍ മൂന്ന് യുഎസ് സംസ്ഥാനങ്ങളിലെ നാല് അറ്റോര്‍ണി ജനറല്‍മാരാണ് ഗൂഗിളിനെതിരെ പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ഗൂഗിള്‍ സ്വകാര്യത സംരക്ഷിക്കാനുള്ള ഉപഭോക്താക്കളുടെ അവകാശത്തെ വഞ്ചിച്ചുവെന്നാണ് ഇവരുടെ ആരോപണം. സ്വകാര്യ വിവരങ്ങളെ സംബന്ധിച്ച് പൂര്‍ണ നിയന്ത്രണം ഉപയോക്താക്കള്‍ക്ക് തന്നെയാണ് എന്ന വിശ്വസിപ്പിക്കുകയാണ് ഗൂഗിള്‍ ചെയ്യുന്നതെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍ ഗൂഗിള്‍ വക്താവ് ആരോപണങ്ങള്‍ നിഷേധിച്ചു. “ഞങ്ങളുടെ ക്രമീകരണങ്ങളെക്കുറിച്ചുള്ള കൃത്യമല്ലാത്ത ക്ലെയിമുകളുടെയും കാലഹരണപ്പെട്ട അവകാശവാദങ്ങളുടെയും അടിസ്ഥാനത്തിലാണ് അറ്റോര്‍ണി ജനറല്‍ ഒരു കേസ് കൊണ്ടുവരുന്നത്. ഞങ്ങള്‍ എല്ലായ്‌പ്പോഴും ഞങ്ങളുടെ സ്വകാര്യതാ ഫീച്ചറുകള്‍ നിര്‍മ്മിക്കുകയും ലൊക്കേഷന്‍ ഡാറ്റയ്‌ക്ക് ശക്തമായ നിയന്ത്രണങ്ങള്‍ നല്‍കുകയും ചെയ്‌തിട്ടുണ്ട്,” ഗൂഗിള്‍ നയ വക്താവ് ജോസ് കാസ്റ്റനേഡ പറഞ്ഞു