Home Featured ബംഗളുരു :സഹതൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട 3 പേർ പിടിയിൽ

ബംഗളുരു :സഹതൊഴിലാളിയെ കൊലപ്പെടുത്തിയ ശേഷം നാടുവിട്ട 3 പേർ പിടിയിൽ

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

ബെംഗളൂരു കെട്ടിട നിർമാണ സൈറ്റിൽ കൂടെ ജോലി ചെയ്തിരുന്ന തമിഴ്നാട് സ്വദേശി യുവാവിനെ മദ്യലഹരിയിൽ കൊലപ്പെടുത്തിയ ശേഷം അസമിലേക്ക് കടന്ന 3 നിർമാണ തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ആന്റണി സിങ്, കിഷൻ യെക്ക, നിരഞ്ജൻ തുർക്കി എന്നിവരാണ് അറസ്റ്റിലായത്. കൊത്തന്നൂരിലെ കെട്ടിട നിർമാണ സൈറ്റിൽ ഈ മാസം 1നു മുരുകൻ എന്ന സഹതൊഴിലാളിയെ ഇവർ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തിയതായാണ് കേസ്. മദ്യപിച്ച് ബഹളംവച്ച ഇവരോടു ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടതാണ് പ്രകോപനം. തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ മുരുകനെ മറ്റു തൊഴിലാളികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കി ലും മരിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group