Home Featured പുതുച്ചേരിയിൽ മൂന്നുമണിക്കൂർ മദ്യനിരോധനം

പുതുച്ചേരിയിൽ മൂന്നുമണിക്കൂർ മദ്യനിരോധനം

by ടാർസ്യുസ്

തമിഴ്നാട് വാർത്തകളുടെ chennaimalayali.com അപ്ഡേറ്റുകൾ ലഭിക്കാൻ ജോയിൻ ചെയ്യുന്നതിനുള്ള ലിങ്കുകൾ

👉 Whatsapp https://chat.whatsapp.com/I7wOVFE0hHEHIQJH3oxQdZ

👉 Facebook https://www.facebook.com/chennaimalayalimedia
👉 Telegram

https://t.me/joinchat/-y1PYqx0N5xmYzdl

ചെന്നൈ: പുതുച്ചേരിയിൽ പുതുവത്സരത്തെ വരവേൽക്കുന്ന സമയം മദ്യവിൽപ്പന നിരോധിച്ച് മദ്രാസ് ഹൈക്കോടതി. ഡിസംബർ 31-ന് രാത്രി 10 മുതൽ ജനുവരി ഒന്ന് പുലർച്ചെ ഒന്നുവരെയാണ് നിരോധനം. മാഹിയിലും നിരോധനം ബാധകമാണ്.കോവിഡ് വ്യാപനം വേഗത്തിലായതിനാൽ പുതുവത്സരാഘോഷം നിരോധിക്കണമെന്നാവശ്യപ്പെട്ട് തമിഴക വാഴ്‌വുരുമൈ കക്ഷി സംസ്ഥാന ഓർഗനൈസർ എസ്. ശ്രീധർ അടക്കമുള്ളവർ സമർപ്പിച്ച ഹർജികളെത്തുടർന്നാണ് വിലക്ക് . ബാറുകൾ, ബാറുകൾ പ്രവർത്തിക്കുന്ന ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലും മദ്യവിൽപ്പന നിരോധിച്ചിട്ടുണ്ട്.

പുതുവത്സരാഘോഷത്തിന് നിരോധനം കോടതി അംഗീകരിച്ചില്ലെങ്കിലും രണ്ട് ഡോസ് വാക്സിനെടുക്കാത്തവർക്ക് 31-ന് വൈകീട്ട് ഏഴിനുശേഷം പൊതുസ്ഥലങ്ങളിൽ പ്രവേശനം വിലക്കി. തമിഴ്‌നാട്, കേരളം, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങൾ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സാഹചര്യത്തിൽ, പുതുച്ചേരിയിൽ പൊതുസ്ഥലങ്ങളിൽ ആഘോഷം നിരോധിച്ചില്ലെങ്കിൽ ഈ സംസ്ഥാനങ്ങളിൽനിന്ന് ഒട്ടേറെപ്പേർ പുതുച്ചേരിയിൽ ആഘോഷത്തിനായി എത്തുമെന്നും അത് കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നുമായിരുന്നു ഹർജിക്കാരുടെ വാദം. ഈ വാദം പൂർണമായും അംഗീകരിക്കാൻ തയ്യാറാകാതിരുന്ന കോടതി, മാനദണ്ഡങ്ങൾ പാലിച്ച് ആഘോഷങ്ങളാകാമെന്ന് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group