മുംബൈ: പിറന്നാളാഘോഷത്തിനായി പന്‍വേലിനടുത്തെ ഫാം ഹൗസിലെത്തിയ സല്‍മാന്‍ ഖാന് ക്രിസ്മസ് രാത്രിയിലാണ് പാമ്പുകടിയേറ്റത്. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച താരത്തെ ആറുമണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തിരുന്നു. വീട്ടില്‍ വിശ്രമിച്ചു വരികയായിരുന്നു താരം. ഇപ്പോള്‍ പാമ്പുകടിയേറ്റ സംഭവം വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സല്‍മാന്‍ ഖാന്‍. പാമ്പ് തന്നെ മൂന്നുതവണ കടിച്ചെന്ന് അദ്ദേഹം പറയുന്നു.തിങ്കളാഴ്ച അമ്പത്തിയാറാം പിറന്നാള്‍ ആഘോഷിക്കുന്നതിനായി കുടുംബത്തോടൊപ്പം ഫാം ഹൗസിലെത്തിയതായിരുന്നു താരം.
എല്ലാവര്‍ഷവും പിറന്നാള്‍ ആഘോഷത്തിന് സല്‍മാന്‍ഖാന്‍ കുടുംബത്തോടൊപ്പം ഇവിടെ എത്താറുണ്ട്. മുമ്പ് പുതുവര്‍ഷാഘോഷത്തിനും സുഹൃത്തുക്കളോടൊപ്പം താരം ഇവിടെയെത്താറുണ്ടായിരുന്നു.‘ഫാം ഹൗസിലേക്ക് പാമ്പുവന്നപ്പോള്‍ ഒരു വടി ഉപയോഗിച്ച് അതിനെ പുറത്താക്കാന്‍ ഞാന്‍ ശ്രമിച്ചു. പിന്നീട് കൈയോടെ പിടിച്ച് പുറത്തുവിടാനായി ശ്രമിക്കുമ്പോഴാണ് പാമ്പ് മൂന്നുതവണ കൈയില്‍ കടിക്കുന്നത്. ആറുമണിക്കൂര്‍ ആശുപത്രിയില്‍ കഴിഞ്ഞു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്.’ സല്‍മാന്‍ ഖാന്‍ പറയുന്നു.