Home Featured ശിവാജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെ ബെലഗാവിയില്‍ വ്യാപക സംഘര്‍ഷം ; മഹാരാഷ്ട്ര – കർണാടക അതിർത്തിയിൽ നടക്കുന്നതെന്ത് ?

ശിവാജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെ ബെലഗാവിയില്‍ വ്യാപക സംഘര്‍ഷം ; മഹാരാഷ്ട്ര – കർണാടക അതിർത്തിയിൽ നടക്കുന്നതെന്ത് ?

by admin

ബെംഗളൂരൂ: സദാശിവനഗറിലെ ഛത്രപതി ശിവാജിയുടെ പ്രതിമ തകര്‍ത്ത സംഭവത്തിന് പിന്നാലെ ബെലഗാവിയില്‍ വ്യാപക സംഘര്‍ഷം. സംഭവത്തെ രാഷ്ട്രീയഭേദമെന്യേ എല്ലാവരും അപലപിച്ചിട്ടുണ്ട്. എന്നാല്‍ ഹിന്ദു വലതുപക്ഷ സംഘടനകള്‍ പ്രതിഷേധം കടുപ്പിച്ച് തെരുവിലിറങ്ങിയിരിക്കുകാണ്. പൊതുമുതലുകള്‍ക്ക് ഇവര്‍ കാര്യമായ നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. അപ്രഖ്യാപിത ബന്ധും ഇവര്‍ ബെലഗാവിയില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഈ ബന്ദ് തുടരുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ അക്രമം രൂക്ഷമായത്. 27 യുവാക്കളെ ഇതുവരെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറച്ച് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ പ്രമുഖ നേതാക്കളാണ്.

ബെലഗാവിയിലെ അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. അതേസമയം താല്‍ക്കാലികമായി പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ പോലീസിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ പൂര്‍ണമായും ഇല്ലാതായിട്ടില്ല. ഹിന്ദുക്കളും, വിവിധ സംഘടനകളിലുള്ളവരും ചേര്‍ന്ന് ബെലഗാവിയിലെ ധരംവീര്‍ സംഭാജി സര്‍ക്കിളില്‍ ഇവര്‍ ഒത്തുചേര്‍ന്നിരുന്നു. ഇവിടെ ധര്‍മവീര്‍ സംബാജി മഹാരാജാവിന്റെ പ്രതിമ കറുത്ത ചായം പൂശി അലങ്കോലമാക്കുന്ന വീഡിയോ ഇന്നലെ രാത്രിയോടെ പ്രചരിച്ചിരുന്നു.ഇതിന് പിന്നാലെ നൂറുകണക്കിന് ആളുകളാണ് തെരുവില്‍ ഇറങ്ങിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇവര്‍ പ്രതിഷേധിക്കാന്‍ ഇറങ്ങിയത്.

പ്രതിഷേധപ്രകടനം പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചത്. രാത്രി പതിനൊന്ന് മണിയോടെ യുവാക്കള്‍ കൂട്ടത്തോടെ തെരുവിലേക്ക് എത്തുകയായിരുന്നു. വ്യാപകമായ നാശനഷ്ടമാണ് ഇവരുണ്ടാക്കിയത്. പോലീസ് കാവലുണ്ടായിട്ടും മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. പോലീസ് ശക്തമായ സുരക്ഷ ബെലഗാവിയില്‍ ഒരുക്കിയിരുന്നു. എന്നാല്‍ യുവാക്കള്‍ രോഷാകുലരായിരുന്നു. ഇവര്‍ കല്ലെറിയുകയും, പന്ത്രണ്ടോളം വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തു. ഇതില്‍ ആറോളം വാഹനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വാഹനങ്ങളാണ്. നാല് പോലീസ് വാഹനങ്ങളും തകര്‍ത്തു. രണ്ട് സ്വകാര്യ വാഹനങ്ങളും ഇവരുടെ ആക്രമണത്തില്‍ തകര്‍ന്നു.

കംഗ്രാലി ഗ്രാമത്തിലെ കെഎസ്ആര്‍ടിസി ബസ്സ് യുവാക്കള്‍ തകര്‍ത്തു. ഒപ്പം മാക്കിയിലെ മദ്യഷോപ്പും ഇവര്‍ തല്ലിപ്പൊളിച്ചു. കനകദാസ് സര്‍ക്കിളിലെ ക്രാന്തിവീര്‍ സംഗോലി റായണ്ണയുടെ പ്രതിമയും ചില അക്രമികള്‍ നശിപ്പിച്ചു. ബെലഗാവിയിലെ അനഗോള്‍ മേഖലയിലാണ് ഈ പ്രതിമയുണ്ടായിരുന്നത്. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയാണ് റായണ്ണ. അദ്ദേഹത്തിന്റെ പേരിലുള്ള നെയിം ബോര്‍ഡിന് നേരെയും ഇവരുടെ അതിക്രമം ഉണ്ടായി. ഇതിലേക്ക് ചായം വാരിയെറിഞ്ഞ് കടുത്ത രീതിയിലുള്ള വിദ്വേഷമാണ് ഇവര്‍ പ്രകടിപ്പിച്ചത്. ബെലഗാവി താലൂക്കിലുള്ള സുലാഗ ഗ്രാമത്തിലാണ് നെയിം ബോര്‍ഡ് ഉണ്ടായിരുന്നത്. പ്രശ്‌നങ്ങള്‍ കൈവിട്ട് തുടങ്ങിയപ്പോഴാണ് സിറ്റി പോലീസ് കമ്മീഷണര്‍ ത്യാഗരാജന്‍ ഇവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

മൂന്ന് കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 27 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ശ്രീരാമ സേന ഹിന്ദുസ്ഥാന്റെ പ്രസിഡന്റ് രമാകാന്ത് കോന്തുസ്‌കറും അറസ്റ്റിലായവരിലുണ്ട്. എംഇഎസ് നേതാവ് ശുഭം ഷെല്‍ക്കെയും കസ്റ്റഡിയിലാണ്. ഇവരെ ഹിന്ദലാഗ ജയിലില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. കൂടുതല്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്. ശിവസേന ജില്ലാ പ്രസിഡന്റ് പ്രകാശ് ശിരോല്‍ക്കറും മഹാരാഷ്ട്ര ഏകീകരണ്‍ സമിതി നേതാവ് ശിവാജി സന്ത്കറും ശിവാജി പ്രതിമയില്‍ പൂജ നടത്താനായി എത്തിയെങ്കിലും പോലീസ് തടഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.

ബെൽഗാവിയിൽ നാളെ വൈകുന്നേരം ആറു വരെ നിരോധനാജ്ഞ

ശിവാജി പ്രതിമയില്‍ പ്രതിഷേധത്തിന്റെ ഭാഗമായി ഹിന്ദുസേന പ്രവര്‍ത്തകരും സ്ത്രീകളും അടക്കം പൂജ നടത്തി. ബെലഗാവിയില്‍ നിന്നും സമീപത്തെ ഗ്രാമങ്ങളില്‍ നിന്നുമെല്ലാം ആളുകള്‍ എത്തിയിരുന്നു. കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ കന്നഡ സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി. റായണ്ണയുടെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ നടപടി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബെലഗാവി സൗത്ത് എംഎല്‍എ അഭയ് പാട്ടീല്‍ രണ്ട് സംഭവങ്ങളെയും അപലപിച്ചു. അതേസമയം പ്രതിമ തകര്‍ത്ത സംഭവത്തെ തുടര്‍ന്ന് കന്നഡികര്‍ നടത്തുന്ന ഹോട്ടലുകള്‍ എല്ലാം മുംബൈയില്‍ അടപ്പിക്കുകയാണ് ശിവസേന. മഹാരാഷ്ട്രയില്‍ പലയിടത്തും ഇത് നടക്കുന്നുണ്ട്. ശക്തമായ നടപടിയെടുക്കാന്‍ പോലീസിനോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

വിവിധ തരത്തിലുള്ള നാടൻ മീൻ ചട്ടികൾ ഇപ്പോൾ ബംഗളൂരുവിൽ 
Order@ www.mudkart.com

നേരിട്ട് സ്റ്റോർ സന്ദർശിക്കുന്നവർക്ക് 20 ശതമാനം കിഴിവ് ലഭിക്കുന്നതാണ്.
Mudkart: No.29, 3rd Cross, Venkata Reddy Layout 6th Block, Koramangala, Bengaluru
Bengaluru-560035, Karnataka
📍https://goo.gl/maps/nLSwbpric3WZsuzH9
 
👉Instagram – https://instagram.com/mudkart?utm_medium=copy_link
👉Facebook – https://www.facebook.com/mudkartofficial/
👉WhatsApp – https://wa.me/message/4PFAXCKJCAUFJ1

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group