ബംഗളൂരു: മൈസൂരു വഴി ബംഗളൂരുവില്‍നിന്ന് ശബരിമലയിലേക്ക് പ്രത്യേക ബസ് സര്‍വിസുമായി കര്‍ണാടക ആര്‍.ടി.സി. ഡിംസബര്‍ 15 മുതലായിരിക്കും ശബരിമല നിലക്കല്‍ ബസ് സ്റ്റാന്‍ഡിലേക്ക് ബസ് സര്‍വിസ് ആരംഭിക്കുകയെന്ന് കര്‍ണാടക ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ രാജഹംസ നോണ്‍ എ.സി ബസാണ് സര്‍വിസ് നടത്തുക. യാത്രക്കാരുടെ സൗകര്യാര്‍ഥം ആവശ്യമെങ്കില്‍ എ.സി ബസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സര്‍വിസുകള്‍ ആരംഭിക്കും. ഡിസംബര്‍ 15ന് ഉച്ചക്ക് 1.32ന് ബംഗളൂരുവില്‍നിന്ന് പുറപ്പെടുന്ന ബസ് 3.17ന് മൈസൂരുവിലെത്തും. രണ്ടു സ്ഥലങ്ങളില്‍നിന്നും ആളുകള്‍ക്ക് കയറാം.
പിറ്റേന്ന് പുലര്‍ച്ചെ 6.12നായിരിക്കും നിലക്കല്‍ എത്തുക. തിരിച്ച് വൈകീട്ട് അഞ്ചിന് നിലക്കലില്‍നിന്നും പുറപ്പെടുന്ന ബസ് പിറ്റേന്ന് ഉച്ചക്ക് 12ന് ബംഗളൂരുവിലെത്തും. ബംഗളൂരുവില്‍ നിന്ന് ശബരിമലയിലേക്ക് 950 രൂപയും മൈസൂരുവില്‍നിന്ന് 750 രൂപയുമാണ് ടിക്കറ്റ് നിരക്ക്.കര്‍ണാടകയിലെയും മറ്റ് സംസ്ഥാനങ്ങളിലെയും ബുക്കിങ്ങ് കൗണ്ടറുകളില്‍നിന്നും ഓണ്‍ലൈനിലുടെയും (www.ksrtc.in) ടിക്കറ്റ് ബുക്കുചെയ്യാം. ശബരിമലയിലേക്ക് ഒമ്ബതു ബസുകള്‍ ഓടിക്കാനുള്ള പെര്‍മിറ്റാണ് കര്‍ണാടക ആര്‍.ടി.സിക്കുള്ളത്.