
ബെംഗളൂരു: ആനേക്കലിലെ അനധികൃത ബാറ്ററി നിർമാണ യൂണിറ്റുകൾ മലിനീകരണ നിയന്ത്രണ ബോർഡ് അടപ്പിച്ചു. കാടുജകന്നഹള്ളി, ബൊമ്മനന്ദഹള്ളി, വദേരഹള്ളി, ചിന്നയ്യപാളയ എന്നിവിടങ്ങളിലെ 13 യൂണിറ്റുകളാണ് അടച്ചുപൂട്ടിയത്. പരിസ്ഥിതി, സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന യൂണിറ്റുകളിൽ നിന്നുള്ള മാലിന്യം ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നതായുള്ള പരാതികളെ തുടർന്നാണ് നടപടി.