
ബെംഗളൂരു: പെൺകുട്ടികൾക്കു സ്വയരക്ഷയ്ക്കായി സ്കൂളുകളിൽ പരിശീലനം നൽകുമെന്നു ബെംഗളൂരു സിറ്റി പൊലീസ്. ഓരോ സ്കൂളിലും 3 വീതം വിദ്യാർഥിനികൾക്കു സ്വയരക്ഷാ പാഠങ്ങൾ നൽകാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 720 സർക്കാർ സ്കൂൾ, പിയു കോളജ് വിദ്യാർഥിനികൾക്കാണ് പരിശീലനം നൽകുക. സ്വയരക്ഷാ പരിശീലനത്തിനു പുറമേ കൗൺസലിങ്, വനിതാ-പുരുഷ സമത്വം തുടങ്ങിയ വിഷയങ്ങളിലും അറിവു പകരും. പൊലീസ് കോൺസ്റ്റബിൾമാരാണ് ഇവർക്ക് പരിശീലനം നൽകുക, പരിശീലനം ലഭിക്കുന്ന വിദ്യാർഥിനികൾ ഇവ സഹപാഠികൾക്കും പറഞ്ഞു കൊടുക്കണം.