ബസ് സർവീസി നെക്കുറിച്ചു തത്സമയ വിവരം നൽകുന്ന മൊബൈൽ ആപ്പിന്റെ പരിഷ്കരിച്ച പതിപ്പ് ഇറക്കാനോരുങ്ങി ബിഎംടിസി. നിലവിലെ ആപ്പിന് ഒട്ടേറെ പാളിച്ചകളുണ്ടാ യിരുന്നതിനാൽ യാത്രക്കാർക്കു പ്രയോജനപ്പെട്ടിരുന്നില്ല. കേന്ദ്രം സർക്കാരിന്റെ നിർഭയ ഫണ്ടിൽ പെടുത്തി ആവിഷ്കരിക്കുന്ന ഇന്റലിജന്റ് ട്രാൻസ്പോർട്ട് സി (ഐടിഎസ്) ആപ്പുമായി സംയോജിപ്പിച്ച് പരിഷ്കരിക്കുന്ന ആപ് 4 മാസത്തിനകം പുറത്തിറക്കുംകോവിഡിനെ തുടർന്നു വൈകിയ ഐടിഎസ് ഫെബ്രുവരിയോടെ പൂർണ പ്രവർത്തനസജ്ജമാകുമെന്നു ബിഎംടിസി എം ഡി വി.അൻബുകുമാർ പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളും ടെയും സുരക്ഷ കൂടി ഉറപ്പാക്കുന്ന ഐടിഎസിന്റെ ഭാഗമായി ബിഎംടിസിയുടെ 5000 ബസുകളിൽ ജിപിഎസും 2 വീതം ക്യാമറകളും സ്ഥാപിക്കും. ബസ് എവിടെയെ ടി, സീറ്റ് ലഭ്യത, ഡ്രൈവറുടെ പെരുമാറ്റം തുടങ്ങിയ വിവരങ്ങ ളെല്ലാം ഇതുവഴി അറിയാനാകും. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്കും ബസുകൾ എത്തുന്ന സമയം അറിയാനായി സ്റ്റാൻഡുകളിലും പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്ര ങ്ങളിലും ബോർഡുകളും സ്ഥാ പിക്കും. ഡിസംബറോടെ ഐടിഎസ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനസജ്ജമാകുമെന്ന് അധികൃതർ പറഞ്ഞു
ബസുകളുടെ തത്സമയ വിവ 2016ൽ ആണ് ബിഎംടിസി പുറ ത്തിറക്കിയത്. സ്വകാര്യ കമ്പനിയുടെ സഹകരണത്തോടെ ഏർ പ്പെടുത്തിയ സംവിധാനം അടിക്കടി തകരാറിലായി. കമ്പനിയുമായുള്ള കരാർ കഴിഞ്ഞ വർഷം അവസാനിച്ചതിനെ തുടർന്നാണ് ഐടിഎസ് ഏർപ്പെടുത്താൻ തീ രുമാനിച്ചത്. 37.5 കോടി രൂപയുടെ പദ്ധതി ഓഗസ്റ്റിൽ പൂർത്തി യാക്കാൻ ലക്ഷ്യമിട്ടിരുന്നതാണ ങ്കിലും കോവിഡും ലോക്ഡൗണും കാരണമാണ് വൈകിയത്.