
വധുവിന് 60 കിലോ സ്വര്‍ണ്ണം നല്‍കി ജീവിത സഖിയാക്കി യുവാവ്. ചൈനയിലെ ഹുബെ പ്രവിശ്യയില്‍ നിന്നുള്ള വധു തന്റെ വിവാഹദിനത്തില്‍ 60 കിലോഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ ധരിച്ചെത്തിയതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
ചൈനീസ് വിവാഹത്തില്‍ സ്വര്‍ണ്ണം ധരിക്കുന്നത് ശുഭസൂചകമായി കണക്കാക്കപ്പെടുന്നു. എങ്കിലും, ഈ വധുവിന് 60 കിലോ സ്വര്‍ണ്ണം ധരിച്ചത് നടക്കാന്‍ പോലും ബുദ്ധിമുട്ടുണ്ടാക്കിയെന്നതാണ് സത്യം . വെള്ള നിറത്തിലുള്ള ഗൗണും , കൈയ്യില്‍ റോസാപ്പൂക്കളുടെ പൂച്ചെണ്ടുമായെത്തിയ യുവതി ഒടുവില്‍ നടക്കാന്‍ വരന്റെ സഹായം തേടേണ്ടിവന്നു.
ഒരു കിലോഗ്രാം ഭാരമുള്ള 60 സ്വര്‍ണ്ണമാലകളാണ് വരന്‍ പെണ്‍കുട്ടിയ്‌ക്ക് നല്‍കിയത് . ചൈനയിലെ ഒരു സമ്ബന്ന കുടുംബത്തിലെ അംഗമാണ് വരന്‍. മാലകള്‍ക്കൊപ്പം വധുവിന്റെ രണ്ട് കൈകളിലും രണ്ട് വലിയ സ്വര്‍ണ്ണ വളകള്‍ ധരിച്ചിരുന്നു. വരന്റെ കുടുംബത്തില്‍ നിന്നുള്ള സമ്മാനങ്ങളായിരുന്നു അവ.