
ബെംഗളൂരു :കുന്ദലഹള്ളി കേരള സമാജം വാർഷിക സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും കോവിഡ് മാനദണ്ഡങ്ങളോടെ നടത്തി. നന്ദകുമാർ നായർ അധ്യക്ഷത വഹിച്ചു.
രജിത്ത് ചേനാരത്ത്, നാരായണൻ നമ്പീശൻ എന്നിവർ പ്രസംഗിച്ചു. കോവിഡിനെ തുടർന്നു കഴിഞ്ഞ വർഷം സമ്മേളനം നടത്തിയിരുന്നില്ല.ഭാരവാഹികൾ: കെ.മുരളി മണി(പ്രസി), എൻ.കെ.ശാന്ത, എം.ഗോപാലകൃഷ്ണൻ (വൈസ് പ്രസി.), രജിത്ത് ചേനാരത്ത് (ജന.സെക്ര.), പി.എസ്.സന്തോഷ് കുമാർ, അജിത് കോടോത്ത്(ജോ.സെക്ര.), കെ.സന്തോഷ് (ട്രഷ). വനിതാ വിഭാഗം സുരഭി,ഒ.ജി,ഹൃദ്യ(ചെയ.), സൗമ്യമണി(വൈസ് ചെയ), യുവജന വിഭാഗം: മഹേഷ് മേനോൻ(ചെയ.), പി.വി.വരുൺ കുമാർ(വൈസ് ചെയ.)

