Home ചെന്നൈ തനിഷ്ക് ജ്വല്ലറി കവര്‍ച്ച; അന്വേഷണത്തില്‍ നിര്‍ണായകമായത് നിഷാന്തിന്‍റെ കയ്യിലെ ടാറ്റു, 6.4 കിലോ സ്വര്‍ണം കണ്ടെത്തി

തനിഷ്ക് ജ്വല്ലറി കവര്‍ച്ച; അന്വേഷണത്തില്‍ നിര്‍ണായകമായത് നിഷാന്തിന്‍റെ കയ്യിലെ ടാറ്റു, 6.4 കിലോ സ്വര്‍ണം കണ്ടെത്തി

ചെന്നൈ: മധുര തനിഷ്ക് ജ്വല്ലറിയില്‍ നിന്ന് കവര്‍ന്ന സ്വര്‍ണത്തിന്‍റെ ഒരുഭാഗം കണ്ടെടുത്ത് പൊലീസ്. മുഖ്യപ്രതി നിഷാന്ത് ഒളിപ്പിച്ച 6.4 കിലോ സ്വർണമാണ് പൊലീസ് കണ്ടെത്തിയത്.രണ്ട് സ്ഥലങ്ങളില്‍ സ്വര്‍ണം ഒളിപ്പിച്ചിരുന്നു എന്നാണ് വിവരം. അതേസമയം, നിഷാന്തിന്‍റെ കയ്യിലെ ടാറ്റു അന്വേഷണത്തില്‍ നിർണായകമായെന്ന് അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ റിമാൻഡിലാണ് നിഷാന്ത്.ബെംഗളൂരുവില്‍ നിന്നുള്ള സേലം ബസില്‍ യാത്ര ചെയ്യുന്നതിനിടെ ധർമ്മപുരിയില്‍ വെച്ച്‌ പിടിയിലായ നിഷാന്തിനെ ഇന്നലെ രാത്രി മധുരയില്‍ എത്തിച്ചിരുന്നു. നിഷാന്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മധുര വിളാച്ചേരിക്ക് സമീപം കുഴിച്ചിട്ടിരുന്ന 6.4 കിലോ സ്വർണം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇനിയും സ്വർണം കണ്ടെത്താനുണ്ടെന്നാണ് സൂചന.

നിഷാന്തിന്‍റെ പെണ്‍സുഹൃത്തും സോഷ്യല്‍ മീഡിയ ഇൻഫ്ലുവന്‍സറുമായ മീനാക്ഷി നാച്ചിയാറുടെ വീട്ടില്‍ ഇന്നലെ വൈകീട്ട് പൊലീസ് പരിശോധന നടത്തിയിരുന്നു. ജില്ലാ കോടതിയില്‍ ഹാജരാക്കിയ നിഷാന്തിനെ അടുത്ത മാസം 1 വരെ റിമാൻഡ് ചെയ്തു. നിഷാന്തിന്‍റെ കൈയില്‍ ഒരു പക്ഷിയുടെയും കലമാനിന്‍റെയും ചിത്രങ്ങള്‍ പച്ചകുത്തിയിരുന്നത് പ്രതിയെ തിരിച്ചറിയുന്നതില്‍ നിർണായകമായെന്നാണ് പൊലീസ് പറയുന്നത്.സ്വർണം വാങ്ങാനെന്ന പേരില്‍ മൂന്ന് തവണ നിഷാന്ത് ജ്വല്ലറിയില്‍ എത്തിയപ്പോള്‍ കൈയിലെ ടാറ്റു 2 ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടിരുന്നതായും അന്വേഷണ സംഘം അറിയിച്ചു. അതേസമയം, മോഷണക്കേസില്‍ അറസ്റ്റിലായതോടെ മീനാക്ഷിയെ ഇൻസ്റ്റഗ്രാമില്‍ പിന്തുടരുന്നവരുടെ എണ്ണത്തില്‍ വർധനയുണ്ടായി. മീനാക്ഷി അറസ്റ്റിലായകുമ്പോള്‍ ഒന്നരരക്ഷം ആയിരുന്ന ഇൻസ്റ്റാഗ്രാം ഫോളോഴേവ്സിന്‍റെ എണ്ണം ഇപ്പോള്‍ 2 ലക്ഷം പിന്നിട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group