Home തിരഞ്ഞെടുത്ത വാർത്തകൾ സ്പായിലെ പീഡനം; ഒളിപ്പിച്ച തെളിവുകള്‍ കണ്ടെത്തി

സ്പായിലെ പീഡനം; ഒളിപ്പിച്ച തെളിവുകള്‍ കണ്ടെത്തി

വിഴിഞ്ഞം: കോവളത്തെ സ്‌പാകളില്‍ 16കാരിയെ പീഡിപ്പിച്ച കേസില്‍ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു.മൂന്നാം പ്രതി സജിത് കുമാറിന് പൂവാറില്‍ ജീവ എന്ന പേരില്‍ റിസോർട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി. ഇവിടെ കോടതിയുടെ അനുമതിയോടെ പരിശോധന നടത്തി.സജിത്ത് നടത്തിയിരുന്ന കോവളത്തെ ആയുർകേരള സ്പായില്‍ തെളിവ് നശിപ്പിക്കുന്നതിനായി എടുത്തുമാറ്റിയ സി.സി ടിവി ഹാർഡ് ഡിസ്കും ബോർഡും പൊലീസ് കണ്ടെത്തി. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്ന ഉടൻ തന്നെ അപകടം തിരിച്ചറിഞ്ഞാണ് തെളിവുകള്‍ നശിപ്പിക്കാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അതേസമയം അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘം ബംഗളൂരുവിലേക്ക് പോയി. ആന്ധ്രയില്‍ തുടരുന്ന മറ്റൊരു അന്വേഷണ സംഘം ഇന്ന് വൈകിട്ടോടെ തിരികെ മടങ്ങുമെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ പെണ്‍കുട്ടിയെ കോവളത്തേക്ക് കടത്തി കൊണ്ടുവന്നതിനെക്കുറിച്ചാണ് ആദ്യഘട്ട അന്വേഷണം.കൂടുതല്‍ അറസ്റ്റ് ഉടനുണ്ടാകുമെന്ന് അന്വേഷണ സംഘം പറഞ്ഞു.പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കുമെന്നും ഒരാഴ്ചത്തെ കസ്റ്റഡി അപേക്ഷയാണ് നല്‍കിയതെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം കോവളത്ത് കൂടുതല്‍ സ്പാകളില്‍ പരിശോധന നടത്തി. കോവളത്തെ സ്ഥാപനത്തിലെത്തിയ ഇടപാടുകാരെ ചോദ്യം ചെയ്യുന്നതും തുടരുകയാണ്. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. സ്പാ ഉടമകളായ സജിത്ത് കുമാർ(47),നിഷാന്ത് (46),പെണ്‍കുട്ടിയുടെ ഇളയമ്മ,ഭർത്താവ്, ഉള്ളൂർ സോണല്‍ ഓഫീസിലെ ഹെല്‍ത്ത് ഇൻസ്പെക്ട‌ർ പൂവാർ സ്വദേശി അനുരൂപ് (47)എന്നിവർ റിമാൻഡിലാണ്.

You may also like

error: Content is protected !!
Join Our WhatsApp Group