Home കർണാടക ‘ബെംഗളൂരു ജാത്രെ’: ഡിസംബർ 4 മുതൽ ബെംഗളൂരുവിൽ 10 ദിവസം നീളുന്ന സാംസ്കാരികോത്സവം പ്രഖ്യാപിച്ച് സർക്കാർ

‘ബെംഗളൂരു ജാത്രെ’: ഡിസംബർ 4 മുതൽ ബെംഗളൂരുവിൽ 10 ദിവസം നീളുന്ന സാംസ്കാരികോത്സവം പ്രഖ്യാപിച്ച് സർക്കാർ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ സ്വന്തം വീടായി കാണുന്ന ദശലക്ഷക്കണക്കിന് ആളുകൾക്കിടയിൽ ഐക്യവും സൗഹൃദവും വളർത്തുകയെന്ന ലക്ഷ്യത്തോടെ ‘ബെംഗളൂരു ജാത്രെ’ പ്രഖ്യാപിച്ച് കർണാടക സർക്കാർ. കല, സംസ്‌കാരം, ഭക്ഷണം, പാരമ്പര്യം, സംഗീതം എന്നിവ കോർത്തിണക്കി 10 ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ ഡിസംബർ 4 മുതലാണ് ആരംഭിക്കുന്നത്.ശനിയാഴ്ച ബെംഗളൂരു വികസന മന്ത്രി കൃഷ്ണ ബൈറെ ഗൗഡയാണ് ഈ വൻ പദ്ധതി പ്രഖ്യാപിച്ചത്. ആഗോള സാങ്കേതിക-സാമ്പത്തിക കേന്ദ്രമായി വളർന്ന ബെംഗളൂരുവിൽ, ആളുകൾക്ക് ജോലി തിരക്കുകൾക്ക് അപ്പുറം ഒന്നിച്ചിരിക്കാനും ആശയവിനിമയം നടത്താനും ഇത്തരം വേദികൾ അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

വിഭിന്ന ഭാഷകളും സംസ്കാരങ്ങളുമുള്ള ആളുകൾ ചേർന്ന് പണിതുയർത്തിയതാണ് ഈ നഗരമെന്നും, ബെംഗളൂരുവിന് സ്വന്തം വൈവിധ്യങ്ങളെ ആഘോഷിക്കാനുള്ള അവസരമാണ് ഈ മാമാങ്കമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സാധാരണ സാംസ്കാരികോത്സവങ്ങളിൽ നിന്ന് വ്യത്യസ്തമായി, ബെംഗളൂരു ജാത്രെയ്ക്ക് മാത്രമായി പ്രത്യേക ഗ്രൗണ്ടോ പ്രധാന വേദിയിയോ ഉണ്ടാകില്ല. പകരം നഗരത്തിലുടനീളമുള്ള പാർക്കുകൾ, തടാകക്കരകൾ, കളിക്കളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മ്യൂസിയങ്ങൾ, കൾച്ചറൽ സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ചുരുക്കത്തിൽ ബെംഗളൂരു നഗരം ഒന്നടങ്കം വലിയൊരു വേദിയായി മാറും.കർണാടകയിലെ പരമ്പരാഗത ഗ്രാമോത്സവമായ ‘ ഊര ഹബ്ബ ‘ (Oora Habba) മാതൃകയാക്കിയാണ് ഈ ഉത്സവം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

“നിരവധി ആളുകൾ, വ്യത്യസ്ത സംസ്കാരങ്ങൾ, ഒരു നഗരം” എന്നതാണ് ഇതിന്റെ പ്രമേയം.സവിശേഷതകൾ:സൗജന്യ പ്രവേശനം: സംഗീതം, നൃത്തം, നാടകം, സാഹിത്യം, ഹെറിറ്റേജ് വോക്ക്, എക്സിബിഷനുകൾ, ഫുഡ് ഫെസ്റ്റിവലുകൾ തുടങ്ങി സർക്കാർ വകുപ്പുകൾ സംഘടിപ്പിക്കുന്ന ഭൂരിഭാഗം പരിപാടികൾക്കും പ്രവേശനം സൗജന്യമായിരിക്കും.രജിസ്ട്രേഷൻ: ഭൂരിഭാഗം ഇവന്റുകൾക്കും മുൻകൂട്ടി രജിസ്ട്രേഷൻ ആവശ്യമില്ല. എന്നാൽ കുറഞ്ഞ സീറ്റുകളുള്ള പ്രത്യേക പരിപാടികൾക്കുള്ള രജിസ്ട്രേഷൻ 15 ദിവസം മുമ്പ് ആരംഭിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group