Home കർണാടക ലഹരി കടത്തുന്ന കാറിനുമുകളില്‍ അള്ളിപ്പിടിച്ച്‌ 40 കി.മീ ഹെഡ് കോണ്‍സ്റ്റബിളിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി വിജയ്

ലഹരി കടത്തുന്ന കാറിനുമുകളില്‍ അള്ളിപ്പിടിച്ച്‌ 40 കി.മീ ഹെഡ് കോണ്‍സ്റ്റബിളിനെ അഭിനന്ദിച്ച്‌ മുഖ്യമന്ത്രി വിജയ്

ചെന്നൈ: 100 കിലോമീറ്റർ വേഗതയില്‍ പായുന്ന കാറിനുമുകളില്‍ 40 കിലോമീറ്റർ അള്ളിപ്പിടിച്ചുകിടക്കുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ എം.വേല്‍മുരുകന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. വൻ ലഹരി സംഘത്തെ പിടികൂടാൻ സഹായിച്ച അദ്ദേഹത്തിന്റെ ധീരതയ്ക്ക് നേരിട്ട് അഭിനന്ദനം അറിയിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ്.കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെത്തിയ വേല്‍മുരുകനെ വിജയ് ആദരിച്ചു. അദ്ദേഹത്തിന്റെ ധൈര്യത്തെയും സമയോചിതമായ ഇടപെടലിനെയും പ്രശംസിച്ചു. ജോലിക്കിടയില്‍ സ്വന്തം സുരക്ഷ ഉറപ്പാക്കണമെന്നും ഓർമ്മിപ്പിച്ചാണ് വിട്ടത്.കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 5.30ഓടെ കൊച്ചി- സേലം ദേശീയപാതയിലാണ് സംഭവം.

കർണാടകയില്‍നിന്ന് വൻതോതില്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ പരിശോധിക്കുകയായിരുന്നു കോവില്‍ പാളയം പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വി.വിഘ്‌നേഷുംവേല്‍മുരുകനും. ബംഗളൂരുവില്‍നിന്നെത്തിയ കർണാടക രജിസ്‌ട്രേഷൻ കാർ ഇവർ തടഞ്ഞുനിറുത്തി. പിൻസീറ്റിലുണ്ടായിരുന്ന സാധനങ്ങള്‍ പരിശോധിക്കുന്നതിനിടെ മൂന്നംഗസംഘം പൊലീസുകാരെ തള്ളിമാറ്റി കാർ മുന്നോട്ടെടുത്തു. വേല്‍മുരുകന് ഒരുപിടികിട്ടി. അതില്‍ പിടിച്ച്‌ കാറിന്റെ മുകളിലേക്ക്. അള്ളിപ്പിടിച്ച്‌ അവിടെകിടന്നു. അതിവേഗം പായുന്ന കാറിനുമുകളില്‍ 40 കിലോമീറ്റർ കിടന്നു. എസ്‌.ഐയും സംഘവും മറ്റൊരു കാറില്‍ പിന്തുടർന്നു. എതിർവശത്തു നിന്ന് അവിനാശി പൊലീസുമെത്തി. ഒടുവില്‍ തെക്കലൂർ പ്രദേശത്തുവച്ച്‌ പൊലീസ് കാർ വളഞ്ഞു. മൂന്നു പ്രതികളെയും കുടുക്കി. 231 കിലോ നിരോധിത പുകയില ഉത്പന്നങ്ങളാണ് കാറിലുണ്ടായിരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group