Home covid19 കോവിഡ് വാക്‌സിനെ തുടർന്ന് അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോവിഡ് വാക്‌സിനെ തുടർന്ന് അസ്വസ്ഥത; ചികിത്സയിലായിരുന്ന യുവതി മരിച്ചു

by മൈത്രേയൻ

കാസര്‍കോട്​: കോവിഡ്​ പ്രതിരോധ വാക്​സി​ന്‍ ഒന്നാം ഡോസ്​ എടുത്തതിനെത്തുടര്‍ന്ന്​​ അസ്വസ്​ഥത അനുഭവപ്പെട്ട്​ ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ബേഡകം വാവടുക്കം വലിയകണ്ടത്തെ ​കെ. രവീന്ദ്ര​െന്‍റയും സുനിതയുടെയും മകള്‍ സി. രഞ്​ജിതയാണ്​ (22) മരിച്ചത്​. കോവിഷീല്‍ഡ്​ ഒന്നാം ഡോസ്​ എടുത്തശേഷം ശാരീരിക അസ്വസ്​ഥതകള്‍ പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

ആഗസ്​റ്റ്​ മൂന്നിന്​​ ബേഡഡുക്ക താലൂക്ക്​ ആശുപത്രിയില്‍വെച്ചാണ്​ ഇവര്‍ക്ക്​ ഒന്നാം ഡോസ്​ എടുത്തത്​. തുടര്‍ന്ന്​ പനിയും ഛര്‍ദിയും അനുഭവ​പ്പെട്ടു. അസ്വസ്​ഥത കൂടിയതോടെ കാഞ്ഞങ്ങാ​ട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന്​ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

വിദഗ്​ധ പരിശോധനയില്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന രഞ്​ജിതയുടെ നില വഷളാവുകയും മരിക്കുകയുമായിരുന്നു. ഐ.ടി.ഐ സിവില്‍ എന്‍ജിനീയറിങ്​ വിദ്യാര്‍ഥിനിയാണ് രഞ്​ജിത. സഹോദരി: ദേവിക.

അതേസമയം, വാക്​സിന്‍ എടുത്തതിനാലാണ്​ മരണമെന്നത്​ അറിയില്ലെന്ന്​ ആരോഗ്യ വകുപ്പ്​ അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച്‌​ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group