Home കർണാടക ബംഗളൂരുവില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

ബംഗളൂരുവില്‍ ദമ്പതികള്‍ മരിച്ച നിലയില്‍

by ടാർസ്യുസ്

ബംഗളൂരു: ബംഗളൂരുവില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്.കുടുംബവഴക്കിനെത്തുടർന്നാണ് മരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. സംഭവസമയത്ത് ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഇവരുടെ രണ്ട് കുട്ടികള്‍ നിലവില്‍ ദാവണഗരെയിലുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് കഴിയുന്നത്.മരണത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യങ്ങളും മറ്റ് വിവരങ്ങളും പൊലിസ് പരിശോധിച്ചുവരികയാണ്. സംഭവത്തില് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group