Home കർണാടക ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘പാക്കേജ്’ വാങ്ങാൻ ഓണ്‍ലൈൻ പണം നല്‍കി, യുവാവിന് പണം നഷ്ടമായി!

ഡേറ്റിങ് ആപ്പിലൂടെ പരിചയം; ‘പാക്കേജ്’ വാങ്ങാൻ ഓണ്‍ലൈൻ പണം നല്‍കി, യുവാവിന് പണം നഷ്ടമായി!

by ടാർസ്യുസ്

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ കാണാൻ പോകുന്നതിനിടെ വ്യാജ പാക്കേജിന്‍റെ പേരില്‍ പണം നഷ്ടപ്പെട്ടതായി ബെംഗളൂരുവില്‍ നിന്നുള്ള യുവാവിന്‍റെ വെളിപ്പെടുത്തല്‍.ബാംഗ്ലൂർ ഡേറ്റിങ് സ്കാം അലർട്ട്’ എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച അനുഭവമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സംഭവത്തിന് പിന്നില്‍ യുവതിയും കൂട്ടാളിയും ചേർന്നുള്ള ആസൂത്രിത തട്ടിപ്പാണെന്നാണ് യുവാവിന്‍റെ ആരോപണം.ഷെല്ലി എന്ന അക്കൗണ്ട്ഡേറ്റിങ് ആപ്പില്‍ ‘ഷെല്ലി’ എന്ന പേരിലുള്ള യുവതിയുമായി പരിചയപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് യുവാവ് റെഡ്ഡിറ്റില്‍ കുറിച്ചു. ഏതാനും ദിവസങ്ങളായി ഇരുവരും സംസാരിച്ചിരുന്നെങ്കിലും തിരക്കേറിയ ജോലി കാരണം നേരില്‍ കാണാൻ കഴിഞ്ഞിരുന്നില്ല.

ഒടുവില്‍, ജോലിയില്‍ നിന്ന് ഒഴിവ് സമയം ലഭിച്ചതോടെ യുവതിയെ നേരില്‍ കാണാൻ തീരുമാനിച്ചതെന്ന് യുവാവ് എഴുതി.കൂടിക്കാഴ്ചയ്ക്ക് മുമ്പ് ഷെല്ലി മറ്റൊരാളില്‍ നിന്ന് ഒരു പാക്കേജ് വാങ്ങണമെന്ന് യുവാവിനോട് ആവശ്യപ്പെട്ടിരുന്നു. ‘റോണ്‍’ എന്നയാളുടെ കൈവശമാണ് പാക്കേജുള്ളതെന്നും പണം ഓണ്‍ലൈനായി നല്‍കണമെന്നുമാണ് യുവതി ആവശ്യപ്പെട്ടത്. പകരം തുക പണമായി നല്‍കാമെന്നും അവള്‍ ഉറപ്പ് നല്‍കിയെന്നും യുവാവ് എഴുതുന്നു. അമ്മയ്ക്ക് ബിസിനസുണ്ടെന്നും ഓണ്‍ലൈൻ പണത്തേക്കാള്‍ കൈവശമാണ് പണമുള്ളതെന്നും അവർ പറഞ്ഞതായി യുവാവ് എഴുതി.പാക്കേജിന് പണം നല്‍കണം, പിന്നാലെ തട്ടിപ്പ്യുവതി പറഞ്ഞത് പ്രകാരം റോണിന്‍റെ സ്ഥലത്തെത്തിയപ്പോള്‍ പാക്കേജ് തയ്യാറാക്കുകയാണെന്നും അതിനിടെ ഓണ്‍ലൈൻ പേയ്മെന്‍റ് നടത്താമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ആദ്യം സംശയം തോന്നിയെങ്കിലും യുവാവ് ഒടുവില്‍ പണം കൈമാറി.

ഇതിനിടെ മറ്റൊരു സ്ഥലത്തായിരുന്ന ഷെല്ലിയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ സിഗരറ്റ് വാങ്ങിക്കൊണ്ടുവരാൻ യുവതി ആവശ്യപ്പെട്ടു. സിരഗറ്റുമായി തിരിച്ചെത്തിയപ്പോള്‍ അതുവരെ ഉണ്ടായിരുന്ന അന്തരീക്ഷം മാറി. ഷെല്ലിയുടെയും റോണിന്‍റെയും ഫോണുകളില്‍ തന്‍റെ നമ്പർ അപ്പോഴേക്കും ബ്ലോക്ക് ചെയ്യപ്പെട്ടെന്ന് യുവതി എഴുതുന്നു. ഇരുവരും തമ്മില്‍ നേരത്തെ ബന്ധപ്പെടുകയും തട്ടിപ്പ് ആസൂത്രണം ചെയ്യുകയും ചെയ്തതാണെന്ന് യുവാവ് ആരോപിച്ചു. യുവാവ് തന്‍റെ അനുഭവം പങ്കുവച്ചതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേർ പിന്തുണയുമായി രംഗത്തെത്തി. സമാന തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും സൈബർ കുറ്റകൃത്യങ്ങള്‍ റിപ്പോർട്ട് ചെയ്യണമെന്നും നിരവധി പേർ ആവശ്യപ്പെട്ടു.

You may also like

error: Content is protected !!
Join Our WhatsApp Group