Home തിരഞ്ഞെടുത്ത വാർത്തകൾ ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയെന്ന് പരാതി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകര്‍ത്തിയെന്ന് പരാതി; തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

by ടാർസ്യുസ്

കോഴിക്കോട്: ട്രെയിനില്‍ ഉറങ്ങുകയായിരുന്ന യാത്രക്കാരിയുടെ ചിത്രം പകർത്തിയെന്ന പരാതിയില്‍ ഒരാള്‍ പിടിയില്‍. തിരുവനന്തപുരം എരവൂർ സ്വദേശി റെജിയെയാണ് ആർപിഎഫും റെയില്‍വേ പൊലീസും ചേർന്ന് കസ്റ്റഡിയിലെടുത്തത്.ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞദിവസം രാത്രി എറണാകുളം-ഓഖ എക്സ്പ്രസിലായിരുന്നു സംഭവം.ട്രെയിനില്‍ യാത്രചെയ്യുന്നതിനിടെ ഷൊർണൂരില്‍വെച്ചാണ് ഇയാള്‍ യാത്രക്കാരിയുടെ ചിത്രമെടുത്തതെന്നാണ് പരാതി. പരാതിക്കാരിയും സഹോദരിയും ഇവരുടെ മകളും ട്രെയിനില്‍ യാത്രചെയ്യുകയായിരുന്നു. ഇതിനിടെ ഉറങ്ങുകയായിരുന്ന സഹോദരിയുടെയും മകളെയും ചിത്രം പ്രതി പകർത്തിയെന്നാണ് പരാതി. തുടർന്ന് ഇവർ ടിടിഇയെ വിവരമറിയിച്ചു. ട്രെയിൻ കോഴിക്കോട് എത്തിയതോടെ ആർപിഎഫും റെയില്‍വേ പൊലീസും പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കാനായാണ് പ്രതി സ്ത്രീകളുടെ ചിത്രങ്ങള്‍ പകർത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

You may also like

error: Content is protected !!
Join Our WhatsApp Group