Home തിരഞ്ഞെടുത്ത വാർത്തകൾ വി.ഡി. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം, രാഹുലിനെതിരായ കേസ് റദ്ദാക്കി

വി.ഡി. സവര്‍ക്കര്‍ക്കെതിരെ പരാമര്‍ശം, രാഹുലിനെതിരായ കേസ് റദ്ദാക്കി

by ടാർസ്യുസ്

ന്യൂഡല്‍ഹി: വി.ഡി. സവർക്കർക്കെതിരെ രാഹുല്‍ ഗാന്ധി മോശം പരാമർശം നടത്തിയെന്നാരോപിച്ച്‌ ലക്‌നൗ കോടതിയില്‍ സമർപ്പിച്ചിരുന്ന സ്വകാര്യ ഹർജി സുപ്രീംകോടതി റദ്ദാക്കി.കോടതി രാഹുലിന് അയച്ച സമൻസ് അടക്കം ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, ശീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കുകയായിരുന്നു. രാഹുലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തർപ്രദേശ് സ‌ർക്കാ‌ർ അനുമതി നല്‍കാത്തത് ചൂണ്ടിക്കാട്ടിയാണ് നടപടി.കേസിനെതിരെ രാഹുല്‍ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്. 2022ലെ ഭാരത് ജോഡോ യാത്രയ്‌ക്കിടെ നടത്തിയ പരാമ‌ർശങ്ങളാണ് കേസിനാധാരം. സവർക്കർക്കെതിരെയുള്ള പ്രസംഗത്തിലൂടെ സമൂഹത്തില്‍ വിദ്വേഷവും ഭിന്നിപ്പുമുണ്ടാക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്ന് ഹർജിയില്‍ ആരോപിച്ചിരുന്നു. സവർക്കർ ബ്രിട്ടീഷുകാരുടെ സേവകനായിരുന്നു, അവരില്‍ നിന്ന് പെൻഷൻ വാങ്ങി എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമർശങ്ങള്‍. ചരിത്രം വളച്ചൊടിക്കാൻ ശ്രമിച്ചെന്നും അഡ്വ. നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയില്‍ ആരോപിച്ചിരുന്നു. സവർക്കർ സ്വാതന്ത്ര്യ സമരസേനാനിയാണെന്ന് നേരത്തെ ഈവിഷയം പരിഗണിക്കവെ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group