Home കർണാടക ബംഗളൂരുവില്‍ തീപിടിത്തം: 300 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തി നശിച്ചു

ബംഗളൂരുവില്‍ തീപിടിത്തം: 300 ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തി നശിച്ചു

by ടാർസ്യുസ്

ബംഗളൂരു: ബംഗളൂരുവിലെ രാമമൂർത്തി നഗറില്‍ പാർക്കിംഗ് യാർഡില്‍ തീപിടിത്തം. ഏകദേശം 300-ഓളം ഇലക്‌ട്രിക് സ്കൂട്ടറുകള്‍ കത്തിനശിച്ചു.500-ലധികം ഇലക്‌ട്രിക് സ്കൂട്ടറുകള്‍ പാർക്ക് ചെയ്തിരുന്നത് എൻആർഐ ലേഔട്ടിലെ യാർഡിലാണ് തീപിടത്തമുണ്ടായത്. ബുധനാഴ്ച രാത്രി എട്ടരയ്ക്കായിരുന്നു സംഭവം.കമ്പനികള്‍ക്ക് വാടകയ്ക്ക് നല്‍കിയ സ്കൂട്ടറുകളാണ് കത്തി നശിച്ചത്. ഫുഡ് ഡെലിവറി ജീവനക്കാർ രാവിലെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ വൈകുന്നേരം ജോലിക്ക് ശേഷം ഇവിടെ തിരിച്ചെത്തിക്കുകയായിരുന്നു പതിവ്. ഇതിനുപുറമെ സർവീസിനായി കൊണ്ടുവന്ന വാഹനങ്ങളും ഇവിടെയുണ്ടായിരുന്നു.

പതിവുപോലെ വൈകുന്നേരം ഏഴ് മണിയോടെ യാർഡിന്റെ ഗേറ്റ് പൂട്ടിയിരുന്നുവെന്ന് പോലീസ് അറിയിച്ചു. തുടർന്ന് രാത്രി 8:30-ഓടെ യാർഡില്‍ തീയും പുകയും ഉയരുന്നത് സമീപവാസികളുടെ ശ്രദ്ധയില്‍പെടുകയും ഉടൻ തന്നെ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു.തീ സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും അതിവേഗം വ്യാപിക്കുകയായിരുന്നു. നാല് മണിക്കൂറിലധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ പൂർണമായും നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group