Home കർണാടക കാവേരി തര്‍ക്കം; കര്‍ണാടകയില്‍ ബന്ദ് തുടങ്ങി, ബസ് സര്‍വീസ് സാധാരണ നിലയില്‍

കാവേരി തര്‍ക്കം; കര്‍ണാടകയില്‍ ബന്ദ് തുടങ്ങി, ബസ് സര്‍വീസ് സാധാരണ നിലയില്‍

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയില്‍ വിവിധ കന്നഡ അനുകൂല സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് തുടങ്ങി. കാവേരി നദീജലത്തർക്കവുമായി ബന്ധപ്പെട്ടുള്ള ബന്ദ് വ്യാഴാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ്.ബന്ദിന് ആഹ്വാനമുണ്ടെങ്കിലും ബെംഗളൂരുവിലും മൈസൂരുവിലും കർണാടക ആർടിസി ബസുകള്‍ സാധാരണനിലയില്‍ സർവീസ് നടത്തുന്നതായാണ് റിപ്പോർട്ട്. കർണാടക ആർടിസി മൈസൂരു ഡിവിഷൻ വ്യാഴാഴ്ച ഷെഡ്യൂള്‍ ചെയ്ത എല്ലാ സർവീസുകളും നടത്തുമെന്ന് അറിയിച്ചു. മൈസൂരുവിനും ബെംഗളൂരുവിനും ഇടയിലും ബസുകള്‍ സാധാരണപോലെ സർവീസ് നടത്തുന്നുണ്ട്.വ്യാഴാഴ്ച സ്കൂളുകള്‍ തുറന്നുപ്രവർത്തിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.

പ്രാദേശികമായി എവിടെയെങ്കിലും ക്രമസമാധാന പ്രശ്നങ്ങളുണ്ടായാല്‍ സ്കൂളുകള്‍ അടച്ചിടുന്നത് സംബന്ധിച്ച്‌ ജില്ലാ കമ്മീഷണർമാർ തീരുമാനമെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.ബെംഗളൂരുവിലെ ഐടി സ്ഥാപനങ്ങളും വ്യവസായിക സ്ഥാപനങ്ങളും വ്യാഴാഴ്ച പതിവുപോലെ പ്രവർത്തിക്കുന്നതായാണ് റിപ്പോർട്ട്. ആശുപത്രികള്‍, കോളജുകള്‍ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. സർക്കാർ ഓഫീസുകളും പ്രവർത്തിക്കും. ബെംഗളൂരുവിലെ ഷോപ്പിംഗ് മാളുകളും മിക്ക വ്യാപാര സ്ഥാപനങ്ങളും തുറക്കും. ബിഎംടിസി, കർണാടക ആർടിസി, ബെംഗളൂരു നമ്മ മെട്രോ സർവീസുകളും പതിവുപോലെയുണ്ടാകുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നുള്ള ബസ് സർവീസുകളും ഇതുവരെ പതിവുപോലെ ഓടുന്നുണ്ട്. തമിഴ്നാട് അതിർത്തിയില്‍ പോലീസ് സുരക്ഷയും ശക്തമാണ്.എന്നാല്‍ കർണാടകയിലെ ഗ്രാമപ്രദേശങ്ങളില്‍ ബന്ദ് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നതായാണ് റിപ്പോർട്ട്.

കൊപ്പാളില്‍ ബന്ദ് അനുകൂലികള്‍ ലോറികളടക്കം തടഞ്ഞിട്ടു. പ്രകടനം നടത്തിയെത്തിയ ബന്ദ് അനുകൂലികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തുനീക്കി. ബന്ദിന് ആഹ്വാനമുണ്ടെങ്കിലും സമരാനുകൂലികള്‍ സമാധാനം പാലിക്കണമെന്ന് ബെംഗളൂരു സിറ്റി പോലീസും ആവശ്യപ്പെട്ടു.കന്നഡ അനുകൂല നേതാവ് വാട്ടാള്‍ നാഗരാജിന്റെ നേതൃത്വത്തിലാണ് വിവിധ കന്നഡ അനുകൂല സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തതെങ്കിലും അവസാനനിമിഷം പല സംഘടനകളും ബന്ദില്‍നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ ആരുടെ പിന്തുണയില്ലെങ്കിലും ബന്ദില്‍ ഉറച്ചുനില്‍ക്കുന്നതായും താൻ ഒറ്റയ്ക്ക് ബന്ദിന് നേതൃത്വം നല്‍കുമെന്നും കന്നഡ സംഘടനകളുടെ ഫെഡറേഷന്റെ അധ്യക്ഷനായ വാട്ടാള്‍ നാഗരാജ് പ്രതികരിച്ചു.ഓഗസ്റ്റ് 12 മുതല്‍ 15 ദിവസത്തേക്ക് തമിഴ്നാടിന് 12,000 ക്യൂസെക്സ് വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി ജല മാനേജ്മെന്റ് അഥോറിറ്റിയുടെ ഉത്തരവിനെതിരെയാണ് വിവിധ കന്നഡ സംഘടനകള്‍ ബന്ദിന് ആഹ്വാനംചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group