Home കർണാടക ബെംഗളൂരു എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവം: കെ.ആർ. പുരം ഡിവിഷൻ ചാമ്പ്യന്മാർ

ബെംഗളൂരു എസ്.എസ്.എഫ് ജില്ലാ സാഹിത്യോത്സവം: കെ.ആർ. പുരം ഡിവിഷൻ ചാമ്പ്യന്മാർ

by ടാർസ്യുസ്

ബെംഗളൂരു: വിദ്യാർത്ഥികളിലെ കഴിവുകൾ കണ്ടെത്തി അവയെ സമൂഹത്തിന്റെ മുന്നിലേക്ക് കൊണ്ടുവരുന്നതിൽ സാഹിത്യോത്സവങ്ങൾ വലിയ പങ്കുവഹിക്കുന്നതായി കന്നഡ ഡെവലൊപ്മെന്റ് അതോറിറ്റി അധ്യക്ഷൻ ഡോ. പുരുഷോത്തമ ബിളിമലെ പറഞ്ഞു.സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻ (എസ്.എസ്.എഫ്) ബെംഗളൂരു ജില്ലാ കമ്മിറ്റി നാഗവാരയിലെ എച്ച്.കെ.ബി.കെ എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ച 14-ാമത് ജില്ലാ സാഹിത്യോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാർത്ഥികളിൽ ഒളിഞ്ഞുകിടക്കുന്ന വിവിധ പ്രതിഭകളെ കണ്ടെത്തി സമൂഹത്തിന് പരിചയപ്പെടുത്തുന്നതിനും യുവതലമുറയ്ക്ക് മികച്ച വേദിയൊരുക്കുന്നതിനും സാഹിത്യോത്സവങ്ങൾ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഇത്തരം പരിപാടികൾ വിദ്യാർത്ഥികളുടെ സർഗാത്മകതയും സാഹിത്യാഭിരുചിയും ആത്മവിശ്വാസവും വളർത്തുന്നതിൽ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കെ.എം.ജെ ജില്ലാ ട്രഷറർ അബ്ദുൽ റഹ്മാൻ ഹാജി സമാപന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സഖാഫി ദിശാബോധ പ്രസംഗം നടത്തി. എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ശംസ് ഗാഞ്ചാൽ സ്വാഗതവും മുനീർ കെ.ആർ. പുരം നന്ദിയും പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാറൂഖ് അമാനി മത്സരഫലം പ്രഖ്യാപിച്ചു.നേരത്തെ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ മുജീബ് സഖാഫി അധ്യക്ഷത വഹിച്ചു. ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ അബ്ദുൽ അസീസ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു.

എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ജാഫർ അഹ്മദ് നൂറാനി, ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ റസാഖ്, കരോൾ ഗ്രൂപ്പ് മേധാവി ഉസ്മാൻ ശരീഫ് എന്നിവർ മുഖ്യാതിഥികളായി.ബെംഗളൂരു ജില്ലയിലെ ഏഴ് ഡിവിഷനുകളിൽ നിന്നായി 400-ലധികം മത്സരാർത്ഥികൾ സാഹിത്യോത്സവത്തിൽ പങ്കെടുത്തു. അഞ്ച് വേദികളിലായി ഏഴ് വിഭാഗങ്ങളിലും ആറ് ഭാഷകളിലുമായി 162 മത്സരങ്ങൾ നടന്നു. സാഹിത്യം, കല, സർഗാത്മകത തുടങ്ങി വിവിധ മേഖലകളിലെ കഴിവുകൾ വിദ്യാർത്ഥികൾ ആവേശത്തോടെ അവതരിപ്പിച്ചു.സമഗ്ര മത്സരഫലത്തിൽ കെ.ആർ. പുരം ഡിവിഷൻ ചാമ്പ്യന്മാരായി. ശിവാജിനഗർ ഡിവിഷൻ റണ്ണറപ്പും ജയനഗർ ഡിവിഷൻ രണ്ടാം റണ്ണറപ്പുമായി.

You may also like

error: Content is protected !!
Join Our WhatsApp Group