Home കർണാടക കുവൈത്ത് കോഴിക്കോട്, ബെംഗളൂരു വിമാനം വീണ്ടും; യുഎഇ സൗജന്യ വിസയ്ക്ക് 11 ഏജന്‍സികള്‍

കുവൈത്ത് കോഴിക്കോട്, ബെംഗളൂരു വിമാനം വീണ്ടും; യുഎഇ സൗജന്യ വിസയ്ക്ക് 11 ഏജന്‍സികള്‍

by ടാർസ്യുസ്

പ്രവാസികള്‍ക്ക് സന്തോഷം നല്‍കുന്ന രണ്ട് വിവരങ്ങളാണ് വന്നിരിക്കുന്നത്. കുവൈത്തില്‍ നിന്ന് കോഴിക്കോട്ടേക്കും ബെംഗളൂരുവിലേക്കുമുള്ള സര്‍വീസ് എയര്‍ ഇന്ത്യ നാളെ മുതല്‍ പുനരാരംഭിക്കും.ആഴ്ചയില്‍ മൂന്ന് വീതം സര്‍വീസുകളാണ് രണ്ടിടത്തേക്കും ഉണ്ടാകുക. അതേസമയം, അബുദാബി പ്രഖ്യാപിച്ച സൗജന്യ യുഎഇ എന്‍ട്രി വിസയ്ക്ക് 11 ട്രാവല്‍ ഏജന്റുമാരെ നിശ്ചയിച്ചു.അമേരിക്ക ഇറാനെതിരെ ആക്രമണം തുടങ്ങുകയും ഇറാന്‍ ജിസിസി രാജ്യങ്ങളെ ലക്ഷ്യമിടുകയും ചെയ്തതോടെയാണ് കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വീസ് താളം തെറ്റിയത്. യുദ്ധം ഏകദേശം അവസാനിച്ചു എന്ന ധാരണയിലാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് പുനരാരംഭിക്കുന്നത്.

കുവൈത്തില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാകും.വിമാന സര്‍വീസ് താളം തെറ്റിയതോടെ കുവൈത്തില്‍ നിന്നുള്ള പ്രവാസികള്‍ സൗദി അറേബ്യ വഴിയും മറ്റുമാണ് യാത്ര ചെയ്തിരുന്നത്. ഇതിന് അധിക സമയവും ചെലവും ഉണ്ടായിരുന്നു. നേരിട്ടുള്ള സര്‍വീസ് ആരംഭിച്ചാല്‍ പ്രവാസികള്‍ക്ക് വലിയ നഷ്ടം ഒഴിവാക്കാം. കുവൈത്ത് വിമാനത്താവളത്തിലെ ടെര്‍മിനല്‍ നാലില്‍ നിന്നാണ് സര്‍വീസ് നടത്തുക.വെള്ളിയാഴ്ച മുതല്‍ കുവൈത്ത് കോഴിക്കോട്, കുവൈത്ത് ബെംഗളൂരു വിമാനങ്ങള്‍ എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങും. കോഴിക്കോട് കുവൈത്ത് റൂട്ടില്‍ ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാകും സര്‍വീസ്. ബെംഗളൂരു റൂട്ടില്‍ തിങ്കള്‍, ചൊവ്വ, ശനി ദിവസങ്ങളിലും. കോഴിക്കോട് നിന്ന് രാവിലെ 7.15ന് പുറപ്പെടുന്ന വിമാനം പത്ത് മണിക്ക് കുവൈത്തിലെത്തും. പകല്‍ 11 മണിക്ക് കൂവൈത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45ന് കോഴിക്കോടെത്തും.ബെംഗളൂരുവില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനം രാവിലെ 7.40ന് പുറപ്പെട്ട് 10.20ന് കുവൈത്തിലെത്തും.

കുവൈത്തില്‍ നിന്ന് പകല്‍ 11.20ന് പുറപ്പെട്ട് വൈകീട്ട് 7.10ന് ബെംഗളൂരുവിലെത്തുന്ന വിധത്തിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.അതേസമയം, യുഎഇ എന്‍ട്രി വിസ സൗജന്യമാക്കിയ അബുദാബി എമിറേറ്റ്‌സ്, ബുക്കിങിന് വേണ്ടി 11 ട്രാവല്‍ പാര്‍ട്ട്ണര്‍മാരെ പ്രഖ്യാപിച്ചു. മെയ്ക്ക് മൈ ട്രിപ്പ്, തോമസ്‌കുക്ക്, അക്ബര്‍ ഹോളിഡേയ്‌സ് തുടങ്ങി ട്രാവല്‍ കമ്പനികളെല്ലാം ഇതില്‍പ്പെടും. വിസ ആവശ്യമുള്ളവര്‍ ഇവര്‍ മുഖേനയാണ് സമീപിക്കേണ്ടത്. വിസ ചെലവ് അബുദാബി ടൂറിസം വകുപ്പ് വഹിക്കും.മൂന്ന് ദിവസത്തെ രാത്രി താമസം ഉള്‍പ്പെടണം, മടക്ക ടിക്കറ്റ് വേണം എന്നീ നിബന്ധനകളുമുണ്ട്. കുടുംബത്തിലെ എത്ര പേര്‍ക്ക് വേണമെങ്കിലും വിസ ബുക്ക് ചെയ്യാം. ഒരു മാസം കാലയളവുണ്ടാകുന്നതാകും വിസ. ഒക്ടോബര്‍ 31 വരെയാണ് പദ്ധതിയുടെ കാലാവധി. 20000 വിസകളാണ് ഇതിന് വേണ്ടി തയ്യാറാക്കിയിട്ടുള്ളത്.

You may also like

error: Content is protected !!
Join Our WhatsApp Group