Home കർണാടക ഭാര്യയെ സംശയം; രണ്ട് പെണ്‍മക്കളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ടുവന്ന് കഴുത്തുഞെരിച്ച്‌ കൊന്നു!

ഭാര്യയെ സംശയം; രണ്ട് പെണ്‍മക്കളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ കൊണ്ടുവന്ന് കഴുത്തുഞെരിച്ച്‌ കൊന്നു!

by ടാർസ്യുസ്

ബെംഗളൂരു: ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ പിതാവ് രണ്ട് പെണ്‍മക്കളെ ബെംഗളൂരുവിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുവന്ന് കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി.കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് അതിക്രൂരമായ സംഭവം നടന്നത്.പെണ്‍മക്കളെ കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.ബെംഗളൂരു നാഗവാര സ്വദേശിയായ എസ്.ജി. ഇമ്രാൻ (40) ആണ് അഞ്ച് വയസ്സുള്ള ശൈഖ് സഹ്റ, പത്ത് വയസ്സുള്ള ശൈഖ് സോയ എന്നീ പെണ്‍മക്കളെ കൊലപ്പെടുത്തിയത്.

ഭാര്യയുമായുള്ള കുടുംബവഴക്കും, ഭാര്യയുടെ അവിഹിത ബന്ധത്തെക്കുറിച്ചുള്ള സംശയവുമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.തന്റെ മക്കള്‍ അമ്മയോടൊപ്പം വളരുന്നതില്‍ തനിക്ക് താല്‍പ്പര്യമില്ലാത്തതിനാലാണ് അവരെ കൊലപ്പെടുത്തിയതെന്നും തുടർന്ന് താൻ ജീവനൊടുക്കാൻ ശ്രമിച്ചതായും ഇമ്രാൻ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group