Home തിരഞ്ഞെടുത്ത വാർത്തകൾ രാത്രി പുറത്തിറങ്ങിയപ്പോള്‍ ഓടിയെത്തിയ അയല്‍ക്കാരൻ കയറിപ്പിടിച്ചു, സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം; പ്രതി റിമാൻഡില്‍

രാത്രി പുറത്തിറങ്ങിയപ്പോള്‍ ഓടിയെത്തിയ അയല്‍ക്കാരൻ കയറിപ്പിടിച്ചു, സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം; പ്രതി റിമാൻഡില്‍

by ടാർസ്യുസ്

കോഴിക്കോട്: യുവതിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അറസ്റ്റ്. കോഴിക്കോട് പുതിയങ്ങാടി ചാലില്‍ റോഡ് സ്വദേശി മുഹമ്മദ് സഫദ് ടി കെ (26)ആണ് പന്നിയങ്കര പോലീസിന്‍റെ പിടിയിലായത്.പയ്യാനക്കല്‍ സ്വദേശിനിയായ യുവതി വട്ടക്കിണര്‍ വൈ.എം.ആര്‍.സിയിലുള്ള തന്‍റെ സഹോദരന്‍റെ വീട്ടില്‍ എത്തിയതായിരുന്നു. ഇവര്‍ രാത്രി പുറത്തിറങ്ങിയ സമയത്ത് അയല്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന സഫദ് ഓടിയെത്തി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയുടെ പരാതിയില്‍ പന്നിയങ്കര പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും കോഴിക്കോട് ബീച്ചില്‍ വെച്ച്‌ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

ഇയാളുടെ പേരില്‍ 2024 നവംബര്‍ മാസം പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ ഒന്നേകാല്‍ പവനുള്ള സ്വര്‍ണ്ണവള മോഷണം നടത്തിയതിനും മയക്കുമരുന്ന് ഉപയോഗിച്ചതിനും, മിഠായിതെരുവിലുള്ള തുണിക്കടയില്‍ നിന്ന് ജീന്‍സ് അടുക്കിവെച്ച ബണ്ടിലുകള്‍ മോഷണം നടത്തിയതിന് ടൗണ്‍ സ്റ്റേഷനിലും മിഠായിതെരുവിലുള്ള ഹെന്നാസ് എന്ന ഷോപ്പില്‍ വില്‍പനക്കായി ബണ്ടിലുകളായി സൂക്ഷിച്ച 100 ഓളം ടീഷര്‍ട്ടുകള്‍ മോഷ്ടിച്ചതിന് കസബ പോലീസ് സ്റ്റേഷനിലും മറ്റുമായി നിരവധി കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group