ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവില്‍ ഒരുങ്ങുന്ന 250 മീറ്റർ ഉയരമുള്ള സ്കൈഡെക്ക് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത് വൻ സൗകര്യങ്ങള്‍.സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന സ്കൈഡെക്ക് നഗരത്തിൻ്റെ കാഴ്ചകള്‍ കാണാനുള്ള ഒരു സംവിധാനം മാത്രമാകില്ല. വിനോദം, വിശ്രമം, വാണിജ്യപരമായ ആകർഷണങ്ങള് എന്നിവ ഉള്‍ക്കൊള്ളുന്ന സമഗ്ര വിനോദസഞ്ചാര കേന്ദ്രമായാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്.ബെംഗളൂരു നഗരത്തിൻ്റെ വിശാലമായ കാഴ്ചകള്‍ കാണാനുള്ള ഡെക്കുകള്‍, ഉയരത്തിലുള്ള നടപ്പാതകള്‍, ഗ്ലാസില്‍ തീർത്ത തറകള്‍, റെസ്റ്റോറന്റുകള്‍ കഫേകള്‍, റീട്ടെയില്‍ ഔട്ട്ലെറ്റുകള്, വിനോദ സൗകര്യങ്ങള്‍, ഡിജിറ്റല്‍ ഇമ്മേഴ്സീവ് സോണുകള്‍ എന്നിവ സ്കൈഡെക്ക് പദ്ധതിയുടെ ഭാഗമായേക്കും.

ഇതുസംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ സർക്കാർ വ്യക്തമാക്കിയിട്ടില്ലെങ്കിലും സ്ഥലത്തിന്റെ സാധ്യത, വിപണിയിലെ ആവശ്യം, സാമ്പത്തിക ലാഭക്ഷമത എന്നിവയെ ആശ്രയിച്ചായിരിക്കും ഇത് തീരുമാനിക്കുക.പൊതു – സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഒരു ‘ട്രാൻസാക്ഷൻ അഡ്വൈസറെ’ (ഇടപാട് ഉപദേഷ്ടാവ്) നിയമിക്കുന്നതിന് ബെംഗളൂരു ഡെവലപ്മെന്റ് അതോറിറ്റി (ബിഡിഎ) ടെൻഡർ ക്ഷണിച്ചു. പദ്ധതിയുടെ ഏകദേശ ചെലവ് കണക്കാക്കിയിരിക്കുന്നത് 600 കോടി രൂപയാണ്. ബെംഗളൂരുനഗരത്തിനായുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതികളില്‍ ഒന്നാണ് സ്കൈഡെക്ക്. ഈ വർഷം ആദ്യം, പടിഞ്ഞാറൻ ബെംഗളൂരുവിലെ നാടപ്രഭു കെംപെഗൗഡ ലേഔട്ടിലുള്ള ഭീമനകുപ്പെ-ചല്ലഘട്ടയില്‍ ഏകദേശം 45 ഏക്കർ സ്ഥലം ഇതിനായി സർക്കാർ പദ്ധതിക്കായി കണ്ടെത്തിയിരുന്നു.
ബെംഗളൂരു – മൈസൂരു ആക്സസ് – കണ്ട്രോള്ഡ് ഹൈവേയ്ക്ക് സമീപമാണ് ഈ സ്ഥലം. ബെംഗളൂരു – മൈസൂരു ഹൈവേയിലേക്കും മഗാഡി റോഡിലേക്കും ഇവിടെ നിന്ന് എളുപ്പത്തില്‍ എത്തിച്ചേരാനാകും. പദ്ധതിക്കായി മുൻപ് ആറ് സ്ഥലങ്ങളെങ്കിലും പരിശോധിച്ചിരുന്നു. നിർദിഷ്ട പദ്ധതിസ്ഥലത്തേക്കുള്ള കണക്റ്റിവിറ്റി നിർണായകമാണ്. റോഡ്, മെട്രോ, പൊതുഗതാഗത കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യങ്ങള്‍, സന്ദർശകരുടെ സാന്നിധ്യം, ടൂറിസം സാധ്യത, സ്ഥലത്തിന്റെ ദൃശ്യപരത എന്നിവ പരിശോധിക്കും.
സ്കൈഡെക്ക് പദ്ധതി വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങള്‍* ഉയർന്ന നടപ്പാതകള്‍* താഴെയുള്ള കാഴ്ചകള്‍ കാണനാകുന്ന ഗ്ലാസില്‍ തിർത്ത ഭാഗങ്ങള്‍.* റെസ്റ്റോറന്റുകളും കഫേകളും* ഷോപ്പിങ് ഔട്ട്ലെറ്റുകള്.* വിനോദ സൗകര്യങ്ങള്‍* എക്സിബിഷൻ പരിപാടി സ്ഥലങ്ങള്‍.