Home കർണാടക വെറുതെ ബന്ധുക്കളെ കാണിക്കാനായി കല്ല്യാണത്തിന് 20 ലക്ഷം പൊടിക്കണോ? പകരം ഇക്കാര്യങ്ങള്‍ ചെയ്തൂടേ? പോസ്റ്റ്

വെറുതെ ബന്ധുക്കളെ കാണിക്കാനായി കല്ല്യാണത്തിന് 20 ലക്ഷം പൊടിക്കണോ? പകരം ഇക്കാര്യങ്ങള്‍ ചെയ്തൂടേ? പോസ്റ്റ്

by ടാർസ്യുസ്

ഒരാളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്നായിരിക്കും അയാളുടെ വിവാഹം. എന്നാല്‍, ഈ വിവാഹം ബന്ധുക്കളെ കാണിക്കാനായി വെറുതെ പണം ചെലവഴിച്ച്‌ ആഡംബരമാക്കേണ്ടതില്ല എന്ന അഭിപ്രായമുള്ളവരും കാണും.എന്തായാലും, അത്തരത്തില്‍ അഭിപ്രായം പറ‍ഞ്ഞൊരു യുവതിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവില്‍ നിന്നുള്ള ചാർട്ടേഡ് അക്കൗണ്ടന്റ് മീനല്‍ ഗോയലാണ് കുറിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. ബന്ധുക്കളെ ഇംപ്രസ്സ് ചെയ്യാൻ വേണ്ടി മാത്രം 20 ലക്ഷം രൂപ കല്യാണത്തിന് ചെലവാക്കുന്നത് ഭാവിയിലെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്നാണ് അവർ പറയുന്നത്.ഭക്ഷണത്തിന് 6 ലക്ഷം. വേദിക്ക് 5 ലക്ഷം, ഡെക്കറേഷന് 3 ലക്ഷം, ഫോട്ടോഗ്രാഫിക്ക് 2 ലക്ഷം, എന്റർടെയിൻമെന്റിന് 2 ലക്ഷം, മറ്റ് ചെലവുകള്‍ 2 ലക്ഷം എന്നിങ്ങനെയാണ് മീനല്‍ പറയുന്ന 20 ലക്ഷത്തിന്റെ കണക്ക്. ‘വെറും 48 മണിക്കൂറിനുള്ളില്‍ വേദി വിടുന്നു, ഭക്ഷണം തീരുന്നു, അലങ്കാരങ്ങള്‍ അഴിച്ചുമാറ്റപ്പെടുന്നു, അതിഥികള്‍ അടുത്ത കല്യാണത്തിലേക്ക് പോവുന്നു. എന്നാല്‍ ഒന്നുമാത്രം നിങ്ങളോടൊപ്പം അവശേഷിക്കും- അതിന്റെ സാമ്പത്തികാഘാതം’ എന്നാണ് മീനല്‍ പറയുന്നത്.

കേറ്ററിംഗ് നടത്തുന്നവരും ഫോട്ടോഗ്രാഫർമാരും ഹാള്‍ ഉടമകളും ഡി.ജെക്കാരുമെല്ലാം പണം വാങ്ങി പിരിയുമെങ്കിലും, ഈ ചെലവിന്റെ യഥാർത്ഥ ആഘാതം സഹിക്കേണ്ടി വരുന്നത് ആ കുടുംബമാണ്. ഒരു ദിവസത്തെ ആഘോഷത്തിനായി സമ്പാദ്യം മുഴുവൻ തീർക്കുന്നതിന് പകരം ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പണം മാറ്റിവെക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. അത് വീട് വാങ്ങാനുള്ള അഡ്വാൻസാകാം, എമർജൻസി ഫണ്ടാകാം, ദീർഘകാല നിക്ഷേപങ്ങളാകാം, കുട്ടികളുടെ വിദ്യാഭ്യാസമാകാം, കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കാവാം.വിവാഹം എന്നത് ഒരു ആഘോഷം തന്നെയാണെന്നും എന്നാല്‍ അത് സാമ്പത്തിക ബാധ്യതയാകരുതെന്നുമാണ് മീനല്‍ പറയുന്നത്. ‘നിങ്ങളുടെ ശേഷിക്കുള്ളില്‍ നിന്ന് ആഘോഷിക്കുക, നല്ല ഓർമ്മകളുണ്ടാക്കുക. സാമ്പത്തിക സമ്മർദ്ദമില്ലാതെ, സമാധാനത്തോടെ വിവാഹജീവിതം ആരംഭിക്കുക. ആഘോഷങ്ങള്‍ മാത്രം കെട്ടിപ്പടുക്കാതെ, നല്ലൊരു ദാമ്പത്യജീവിതം പടുത്തുയർത്തൂ’ എന്നും മീനല്‍ പറഞ്ഞു. നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്. ഒരുപാട് പണം ആഘോഷങ്ങള്‍ക്ക് ചെലവാക്കി, കടക്കെണിയിലാവേണ്ടതില്ല എന്നത് നല്ലൊരു കാര്യമാണ് അല്ലേ?

You may also like

error: Content is protected !!
Join Our WhatsApp Group