Home കർണാടക ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

ബെംഗളൂരു-മംഗളൂരു വന്ദേഭാരത് വെള്ളിയാഴ്ച മുതല്‍; വടക്കന്‍ മലബാറിലെ മലയാളികള്‍ക്ക് നേട്ടം

ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള പുതിയ വന്ദേഭാരത് സര്‍വീസ് നവംബര്‍ 13ന് ആരംഭിച്ചേക്കും. മുതിര്‍ന്ന റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്‌ ഇന്ത്യന്‍ എക്‌സ്പ്രസ് ഡോട്ട് കോം ആണ് ഈ വാര്‍ത്ത നല്‍കിയത്.കര്‍ണാടകയിലെ പ്രധാനപ്പെട്ട രണ്ട് നഗരങ്ങള്‍ക്കിടയില്‍ അതിവേഗം എത്തിച്ചേരുന്ന ട്രെയിന്‍ ആയിരിക്കുമിത്. സൗത്ത് വെസ്റ്റേണ്‍ റെയില്‍വെ സോണിന് കീഴിലാകും ഈ സര്‍വീസ്.നവംബര്‍ ഒന്നിന് ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്യുന്ന വേളയില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് മംഗളൂരുവിലേക്കുള്ള വന്ദേഭാരത് ഉടന്‍ സര്‍വീസ് തുടങ്ങുമെന്ന് പറഞ്ഞിരുന്നു. വളരെ മുമ്പേ ഈ റൂട്ടില്‍ വന്ദേഭാരത് സര്‍വീസ് തുടങ്ങേണ്ടതായിരുന്നു എങ്കിലും വൈദ്യുതീകരണം പൂര്‍ത്തിയാക്കാന്‍ വൈകിയതാണ് വെല്ലുവിളിയായത്.

ബെംഗളൂരുവില്‍ നിന്ന് മംഗളൂരുവിലേക്കുള്ള റെയില്‍പാത പശ്ചിമഘട്ടത്തിലൂടെയാണ്. അതുകൊണ്ടുതന്നെ മറ്റു റൂട്ടുകളില്‍ സര്‍വീസ് നടത്തുന് വേഗതയില്‍ ഈ റൂട്ടില്‍ വന്ദേഭാരത് ഓടില്ല. വളവും കയറ്റവുമുള്ളതിനാല്‍ താരതമ്യേന സാവധാനത്തിലാകും സര്‍വീസ്. എങ്കിലും ഈ റൂട്ടിലെ മറ്റു ട്രെയിനുകളേക്കാള്‍ വേഗതയിലായിരിക്കും വന്ദേഭാരത് സര്‍വീസ്.മംഗളൂരുവിനും ഗോവയിലെ മഡ്ഗാവിനുമിടയില്‍ നേരത്തെ വന്ദേഭാരത് സര്‍വീസ് നടത്തുന്നുണ്ട്. ഈ സര്‍വീസ് ബെംഗളൂരുവിലേക്ക് കൂടി നീട്ടുകയാണ് ചെയ്തിരിക്കുന്നത്. ഫലത്തില്‍ ബെംഗളൂരുവില്‍ നിന്ന് ഈ ട്രെയിനില്‍ കയറിയാല്‍ മഡ്ഗാവ് വരെ പോകാം. ബെംഗളൂരു മുതല്‍ മംഗളൂരു വരെ വേഗത കുറയുമെങ്കിലും മഡ്ഗാവിലേക്ക് അതിവേഗമായിരിക്കും യാത്ര. യശ്വന്ത്പൂര്‍-മഡ്ഗാവ് വന്ദേഭാരത് 26655-26656 എന്നീ നമ്പറുകളിലായിരിക്കും സര്‍വീസ്.ബെംഗളൂരുവില്‍ നിന്ന് തുടങ്ങി മംഗളൂരു വരെ എത്തുന്നതിന് 13 മണിക്കൂര്‍ 20 മിനുട്ട് വേണ്ടി വരും. പ്രധാനപ്പെട്ട 12 സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ശ്രാവണബെലഗോല, ഹാസന്‍, സക്ലേഷ്പൂര്‍, സുബ്രഹ്മണ്യ റോഡ്, കബക പുത്തൂര്‍, മംഗളൂരു ജങ്ഷന്‍, ഉഡുപ്പി, കുന്ദാപുര, മൂകാംബിക റോഡ് ബെയ്‌നൂര്‍, മുര്‍ദേശ്വര്‍, ഗോകര്‍ണ റോഡ്, കര്‍വാര്‍ എന്നീ സ്‌റ്റേഷനുകളിലാണ് സ്‌റ്റോപ്പുകള്‍.യശ്വന്ത്പൂരില്‍ നിന്ന് രാവിലെ 7.35ന് പുറപ്പെട്ട് രാത്രി 8.55ന് മഡ്ഗാവില്‍ എത്തുന്ന വിധത്തിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. ബുധനാഴ്ച ഒഴികെയാകും ഈ സര്‍വീസ്. മഡ്ഗാവില്‍ നിന്നുള്ള മടക്ക സര്‍വീസ് രാവിലെ 8.20നാണ് പുറപ്പെടുക. രാത്രി 9.15ന് യശ്വന്ത്പൂരില്‍ എത്തും. വ്യാഴാഴ്ച ഈ ട്രെയിന്‍ സര്‍വസ് നടത്തില്ല. ഗോവയിലേക്കുള്ള ടൂറിസ്റ്റുകള്‍ക്കും മടക്കന്‍ മലബാറിലെ മലയാളികള്‍ക്കും ഈ ട്രെയിന്‍ ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷ.

You may also like

error: Content is protected !!
Join Our WhatsApp Group