Home തിരഞ്ഞെടുത്ത വാർത്തകൾ കാടുപിടിച്ചുകിടന്ന ക്ഷേത്ര കോംപൗണ്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത് എക്സൈസ്, ആരും വളര്‍ത്തിയതാകാൻ സാധ്യതയില്ലെന്ന് നിഗമനം

കാടുപിടിച്ചുകിടന്ന ക്ഷേത്ര കോംപൗണ്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍ കണ്ടെടുത്ത് എക്സൈസ്, ആരും വളര്‍ത്തിയതാകാൻ സാധ്യതയില്ലെന്ന് നിഗമനം

by ടാർസ്യുസ്

തിരുവനന്തപുരം: എക്സൈസ് പരിശോധനയില്‍ കാടുകയറിയ പുരയിടത്തില്‍ നിന്നും കഞ്ചാവു ചെടികള്‍ കണ്ടെത്തി. നാട്ടുകാരില്‍ നിന്ന് എക്സൈസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ കെ.നൗഫിയയുടെ നേതൃത്വത്തില്‍ നടത്തിയ റെയിഡിലാണ് ആനാട് പാങ്കോട് ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര മൈതാനത്തിന് സമീപത്ത് നിന്നും രണ്ടു കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. 155 സെന്‍റീമീറ്ററില്‍ അധികം ഉയരമുള്ളതാണ് ഒരെണ്ണമെന്നും അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.വളർത്താനുള്ള സാധ്യത കുറവാണെന്നാണ് എക്സൈസ് വിലയിരുത്തല്‍. സമീപത്ത് ഉപയോഗിച്ചവർ ഇതിന്‍റെ വേസ്റ്റ് ഉപേക്ഷിച്ചത് മഴയും കാറ്റും കൊണ്ട് വളർന്നതാകാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥർ പറയുന്നു. പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും എക്സൈസ് ചൂണ്ടിക്കാട്ടി. അസിസ്റ്റന്‍റ് ഇൻസ്പെക്ടർ സതീഷ് കുമാർ, പിഒമാരായ മഹേഷ്, നജിമുദ്ദീൻ, സജി, സിഇഒ വിഷ്ണു എന്നിവർ പരിശോധനയില്‍ പങ്കെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group