ബെംഗളൂരു: കർണാടകത്തിലെ റായ്ചൂരു ജില്ലയിലെ രേഖലമാറാടിയിൽ മാലിന്യംകലർന്ന കുടിവെള്ളം ഉപയോഗിച്ചതിനെത്തുടർന്ന് അവശനിലയിലായ 30 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം. വെള്ളമുപയോഗിച്ചവർക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് ഇവരെ റായ്ചൂരു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലും അരക്കെരെ, ദേവദുർഗ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഞ്ചുവയസ്സുകാരി ആശുപത്രിയിൽ മരിച്ചെന്ന് റിപ്പോർട്ടുണ്ടെങ്കിലും മരണകാരണം മലിനജലം ഉപയോഗിച്ചതാണെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.ഗ്രാമത്തിലേക്ക് കുടിവെള്ളം വിതരണംചെയ്തിരുന്ന പൈപ്പുപൊട്ടിയതാണ് മാലിന്യം കലരാനുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം.ആരോഗ്യവകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളത്തിന്റെ സാംപിൾ ബെംഗളൂരുവിലെ ലാബിൽ പരിശോധനയ്ക്കയച്ചു.ഗ്രാമത്തിൽ രണ്ടുദിവസത്തേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രദേശത്ത് കുടിവെള്ളമെത്തിക്കാൻ മറ്റ് സംവിധാനങ്ങളൊരുക്കിയതായി പഞ്ചായത്ത് അധികൃതരും അറിയിച്ചു.കഴിഞ്ഞ ജൂണിൽ റായ്ചൂരു ടൗണിൽ സമാനമായി കുടിവെള്ളത്തിൽ മാലിന്യംകലർന്ന് മൂന്നുപേർ മരിച്ചിരുന്നു.
നാലു വര്‍ഷമായി മുസ്ലിം യുവതിയോടൊപ്പം താമസം; ജയകുമാര്‍ ഗള്‍ഫില്‍ ആത്മഹത്യ ചെയ്തത് എന്തിന് ?
മലയാളി യുവാവിനെ ഗള്‍ഫില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത.ഏഴ് ദിവസം മുൻപാണ് കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയായ ജയകുമാറിനെ ഗള്‍ഫില്‍ താൻ താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.ഉടൻ തന്നെ ജയകുമാറിനൊപ്പം താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശിനി സഫിയ പൊലീസില്‍ വിവരം അറിയിക്കുകയും മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ കൈക്കൊള്ളുകയും ചെയ്തിരുന്നു.ഇന്നലെ രാത്രിയോടെയാണ് ജയകുമാറിന്റെ മൃതദേഹവുമായി സഫിയ കൊച്ചി വിമാനത്താവളത്തിലെത്തിയത്.എന്നാല്‍ മൃതദേഹം ഏറ്റെടുക്കുന്നില്ലെന്ന് കുടുംബം വ്യക്തമാക്കിയതോടെ വെട്ടിലായ സഫിയ ഏറ്റുമാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
എന്നിട്ടും മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ ഉറച്ചുനിന്നതൊടെ മൃതദേഹവുമായി സഫിയയയ്ക്ക് എറണാകുളത്തേക്ക് പോകേണ്ടി വന്നു.കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിയാണ് മരിച്ച ജയകുമാര്‍.മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടില്‍ കുടുംബം ഉറച്ചു നിന്നതോടെ മൃതദേഹം ലക്ഷദ്വീപ് സ്വദേശിനിയായ സഫിയയക്ക് വിട്ടുനല്‍കുകയായിരുന്നു അധികൃതര്‍.ലക്ഷദ്വീപ് സ്വദേശിനിയുമായി 4 വര്‍ഷമായി ഒരുമിച്ചു താമസിക്കുകയായിരുന്നു ജയകുമാര്‍.
ഇക്കാലമത്രയും ജയകുമാറിന് ഭാര്യയുമായോ രണ്ട് കുട്ടികളുമായോ തങ്ങളുമായോ ബന്ധമില്ലാതെ അകന്ന് കഴിയുകയാണെന്നാണ് മാതാവ് പ്രസന്നകുമാരി പറയുന്നത്.വിവാഹമോചനത്തിന് ഭാര്യക്ക് നോട്ടീസും നല്‍കിയിരുന്നു.ഗള്‍ഫില്‍ വച്ച് പരിചയപ്പെട്ട ലക്ഷദ്വീപ് സ്വദേശിനിക്കൊപ്പം താമസം തുടങ്ങിയതിനു ശേഷമായിരുന്നു ഇതൊക്കെ.ഇപ്പോള്‍ ജയകുമാര്‍ മരിച്ചെന്ന വിവരമാണ് തങ്ങള്‍ക്ക് കിട്ടിയത്.അവള്‍ക്കൊപ്പം ജീവിക്കാൻ വേണ്ടി നാലുകൊല്ലം മുൻപ് ഭാര്യയേയും മക്കളെയും ഉപേക്ഷിച്ചതാണ് അവൻ.ഭാര്യയുമായുള്ള വിവാഹമോചന കേസ് നടന്നുകൊണ്ടുമിരിക്കുന്നു.
ഇപ്പോള്‍ അവര്‍ ആത്മഹത്യ ചെയ്തു എന്ന് വാര്‍ത്തയാണ് കേള്‍ക്കുന്നത്.ഒന്നും വിശ്വസിക്കാൻ കഴിയുന്നില്ല.അവന്റെ കാശെല്ലാം അടിച്ചുമാറ്റി അവസാനം അവള്‍തന്നെ അവനെ കൊല്ലുകയായിരുന്നു.എന്നിട്ടിപ്പോള്‍ മൃതദേഹവുമായി വന്ന് വിലപേശുകയും ചെയ്യുന്നു.നാളെ സത്യം തെളിയാതിരിക്കില്ല -പ്രസന്നകുമാരി പറയുന്നു.