ഞായറാഴ്ച അർധരാത്രി പന്ത്രണ്ടോടെ പണമ്ബൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ തണ്ണീർബാവിയിലെ ഗണേഷ് കട്ടേയില്‍ മദ്യലഹരിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി.സംഭവത്തില്‍ രണ്ട് കേസുകളിലായി 10 പേരെ പൊലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തു. സംഭവം പണമ്ബൂർ പൊലീസ് വിവരിക്കുന്നത് ഇങ്ങനെ: വെങ്കിടേഷ്, കാർത്തിക്, സന്തോഷ്, സെയ്ഫ്, ധനുഷ്, പ്രജ്വല്‍ എന്നീ യുവാക്കള്‍ മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുകയായിരുന്നു. ആ സമയം പ്രീതം, സൻവീത് എന്നിവരുടെ നേതൃത്വത്തിലുള്ള യുവാക്കളുടെ മറ്റൊരു സംഘം സിഗരറ്റ് ലൈറ്റർ ആവശ്യപ്പെട്ട് സമീപിച്ചു. പ്രജ്വല്‍ ലൈറ്റർ പ്രീതത്തിന് കൈമാറിയെങ്കിലും തിരികെ ലഭിക്കാത്തതിനെ തുടർന്ന് വാക്കുതർക്കമുണ്ടായി.
പ്രീതത്തിന്റെ സംഘത്തിലൊരാള്‍ ബിയർ കുപ്പികൊണ്ട് കാർത്തികിന്റെ തലക്കടിച്ചു. ഇതോടെ സംഘർഷമുണ്ടായി. ഇരുഭാഗത്തുമുള്ള അംഗങ്ങള്‍ മരത്തടികളുമായി പരസ്പരം ആക്രമിച്ചു.
ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തരുത്, നാല് മക്കളുള്ള ബ്രാഹ്‌മണ ദമ്ബതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം’
നാല് മക്കളുള്ള ബ്രാഹ്‌മണ ദമ്ബതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന മന്ത്രിയും പരശുരാമ കല്യാണ്‍ ബോര്‍ഡിന്റെ പ്രസിഡന്റുമായ വിഷ്ണു രജോരിയ.മധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ളതാണ് ഈ ബോര്‍ഡ്. താന്‍ ബോര്‍ഡ് പ്രസിഡന്റ് ആണെങ്കിലും അല്ലെങ്കിലും ഈ തുക നല്‍കുമെന്നും രജോരിയ പറഞ്ഞു.പ്രസവിക്കുന്നതില്‍ നിന്ന് പിന്നോട്ട് പോകരുത്. അല്ലെങ്കില്‍ നിരീശ്വരവാദികള്‍ രാജ്യം പിടിച്ചെടുക്കും. നിരീശ്വരവാദികളുടെയും മതത്തെ ധിക്കരിക്കുന്നവരുടെയും എണ്ണം കൂടിവരികയാണ്. കുടുംബങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് കുറഞ്ഞതിന്റെ അനന്തരഫലമാണിതെന്നും രജോരിയ പറഞ്ഞു.
യുവാക്കളില്‍ വലിയ പ്രതീക്ഷയുണ്ട്. പ്രായമായവരില്‍ നിന്ന് നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ഭാവി തലമുറയുടെ സംരക്ഷണത്തിന് നിങ്ങള്‍ ഉത്തരവാദികളാണ്. ഒരു കുട്ടിയില്‍ പ്രസവം നിര്‍ത്തുന്നത് വലിയ പ്രശ്‌നമാണ്. കുറഞ്ഞത് നാല് മക്കളെങ്കിലും വേണമെന്നും രജോരിയ പറഞ്ഞു. തന്റെ പ്രഖ്യാപനം വ്യക്തിപരമാണെന്നും സര്‍ക്കാര്‍ നയമല്ലെന്നും മന്ത്രി പിന്നീട് വ്യക്തമാക്കി.