Home Featured ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി യെ​ദ്യൂ​ര​പ്പ; കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​മെ​ന്ന് പു​തി​യ മന്ത്രി

ക​ര്‍​ണാ​ട​ക​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി​യെ മാ​റ്റി യെ​ദ്യൂ​ര​പ്പ; കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കു​മെ​ന്ന് പു​തി​യ മന്ത്രി

by admin

ബം​ഗ​ളൂ​രു: കോ​വി​ഡ് കേ​സു​ക​ള്‍ ഉ​യ​രു​ന്ന​തി​നി​ടെ ബി. ​ശ്രീ​രാ​മ​ലു​വി​നെ ക​ര്‍​ണാ​ട​ക ആ​രോ​ഗ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി മു​ഖ്യ​മ​ന്ത്രി ബി.​എ​സ് യെ​ദ്യൂ​ര​പ്പ. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി ഡോ. ​കെ. സു​ധാ​ക​റി​നാ​ണ് ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ല്‍​കി​യ​ത്.

അഭ്യൂഹങ്ങള്‍ക്ക് അവസാനം; കോണ്‍ഗ്രസ് വിട്ട നടി ഖുശ്ബു ബിജെപിയില്‍ ചേര്‍ന്നു

ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്ന് ബി​ജെ​പി​യി​ലെ​ത്തി​യ നേ​താ​വാ​ണ് സു​ധാ​ക​ര്‍. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ലാ​ണ് വ​കു​പ്പ് കൈ​മാ​റി​യ​ത്. ശ്രീ​രാ​മ​ലു​വി​ന് സാ​മൂ​ഹ്യ​ക്ഷേ​മ വ​കു​പ്പാ​ണ് മു​ഖ്യ​മ​ന്ത്രി ന​ല്‍​കി​യി​ട്ടു​ള്ള​ത്.‌

യുഎഇ താമസ വിസ, എമിറേറ്റ്‌സ് ഐഡി കാലാവധി കഴിഞ്ഞവർ തിങ്കളാഴ്ച മുതൽ പിഴ നൽകണം; ഇളവുകൾ അവസാനിച്ചു

കോ​വി​ഡ് മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നാ​കും പ്ര​ഥ​മ​പ​രി​ഗ​ണ​ന​യെ​ന്ന് ഡോ.​കെ സു​ധാ​ക​ര്‍ വ്യ​ക്ത​മാ​ക്കി. കേ​ര​ള​ത്തെ മാ​തൃ​ക​യാ​ക്കി ആ​രോ​ഗ്യ മേ​ഖ​ല​യെ ശ​ക്തി​പ്പെ​ടു​ത്തും. കേ​ര​ള​ത്തി​ന്‍റെ പൊ​തു​ജ​നാ​രോ​ഗ്യ പ​രി​പാ​ല​ന സം​വി​ധാ​നം പ്ര​ശ​സ്തി​യാ​ര്‍​ജി​ച്ച​താ​ണെ​ന്നും സു​ധാ​ക​ര്‍ പ​റ​ഞ്ഞു.

തമിഴ്നാട് വഴി ബംഗളുരുവിൽ എത്തുന്നവർ ശ്രദ്ധിക്കുക : കർശന നിർദ്ദേശങ്ങളുമായി തമിഴ്നാട് സർക്കാർ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group