Home കർണാടക ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

ലോകത്തെ ആദ്യ ഒപ്‌റ്റോസാര്‍ ദൃഷ്ടി വിക്ഷേപിച്ചു

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹിരാകാശ സ്റ്റാര്‍ട്ടപ്പ് ഗാലക്‌സ് ഐ തങ്ങളുടെ ആദ്യത്തെ വാണിജ്യ ഉപഗ്രഹമായ ദൃഷ്ടി, സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്താല്‍ ഭ്രമണപഥത്തില്‍ എത്തിച്ചു.ലോകത്തിലെ ആദ്യ ഒപ്‌റ്റോസാര്‍ ഉപഗ്രഹം എന്ന് ഇതിനെ വിശേഷിപ്പിച്ച കമ്പനി ആഗോള ബഹിരാകാശ മേഖലയില്‍ ഭാരതത്തിന്റെ വളര്‍ന്നുവരുന്ന സാധ്യതകളെ ശക്തിപ്പെടുത്തുന്നുവെന്നും അഭിപ്രായപ്പെട്ടു.190 കിലോഗ്രാം ഭാരമുള്ള മിഷന്‍ ദൃഷ്ടി ഭാരതത്തിലെ സ്വകാര്യ മേഖലയില്‍ വികസിപ്പിച്ചെടുത്ത ഏറ്റവും വലിയ ഭൗമനിരീക്ഷണ ഉപഗ്രഹമാണ്. ഇലക്‌ട്രോ-ഒപ്റ്റിക്കല്‍, സിന്തറ്റിക് അപ്പറച്ചര്‍ റഡാര്‍ സെന്‍സറുകള്‍ ഒരൊറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിച്ച്‌ എല്ലാ കാലാവസ്ഥയിലും, രാത്രിയും, പകലും ഇമേജിങ്‌സംവിധാനങ്ങള്‍ പ്രാപ്തമാക്കുന്ന ആഗോളതലത്തിലെ ആദ്യ ഉപഗ്രഹമാണിത്.

ഈ രണ്ട് സംവിധാനങ്ങള്‍ ഉള്ളതിനാല്‍ തന്നെ ഭൂമിയിലുള്ളവര്‍ക്ക് കൂടുതല്‍ വ്യക്തമായ ചിത്രങ്ങള്‍ ലഭിക്കുന്നു. അതിര്‍ത്തി നിരീക്ഷണം, ദുരന്ത സാധ്യത, അടിസ്ഥാന സൗകര്യ വികസനം എന്നിവ പ്രാപ്തമാക്കാനും ദൃഷ്ടിക്ക് സാധിക്കുമെന്ന് കമ്പനിയായ ഗാലക്‌സ് ഐ പറയുന്നു.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോസസിംഗ് ആമ് ഉപഗ്രഹത്തിന്റെ മറ്റൊരു സവിശേഷത, ഉപഗ്രഹങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളെ എഐ സംവിധാനം വിശകലനം ചെയ്യുന്നതാാണ് ഈ സംവിധാനം. ഗാലക്‌സ് ഐ ഇതിനോടകം 20 രാജ്യങ്ങളുമായി വിവര വിതരണത്തില്‍ പങ്കാളിയായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group