റായ്ച്ചൂർ നഗരത്തിലെ ഡിസി ബംഗ്ലാവിന് സമീപം സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 20 കാരിയായ യുവതിക്ക് ദാരുണാന്ത്യം.യുവതിക്കൊപ്പമുണ്ടായിരുന്ന സഹോദരിക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വിജയദശമി ദിനത്തില്‍ മുത്തച്ഛനെ കാണാൻ പോയതായിരുന്നു സഹോദരിമാർ. സാക്ഷി എന്ന പെണ്‍കുട്ടിയാണ് മരണപ്പെട്ടത് . ഒപ്പമുണ്ടായിരുന്ന സഹോദരി സഞ്ജന സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.സഹോദരിമാർ അവരുടെ മുത്തച്ഛൻ്റെ വീട്ടില്‍ മധുരപലഹാരങ്ങള്‍ വിതരണം ചെയ്യാൻ പോയ ശേഷം വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് അപകടമുണ്ടായത്.
ഇവർ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബസവേശ്വര സർക്കിളിനു സമീപം അമിതവേഗതയിലെത്തിയ കാർ ഇവരുടെ സ്‌കൂട്ടറിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സാക്ഷി കാറിൻ്റെ ബോണറ്റില്‍ വീണു, സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.അതേസമയം , കാർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. റായ്ച്ചൂർ ട്രാഫിക് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ചൂരല്‍മല കാണാനെത്തിയ വിനോദസഞ്ചാരികളെ നാട്ടുകാര്‍ തടഞ്ഞു
ചൂരല്‍മലയിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ഭൂമി കാണാൻ സഞ്ചാരികളുടെ പ്രവാഹം. നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ശനിയും ഞായറുമായി ചൂരല്‍മലയിലെത്തിയത്.കളക്ടറേറ്റില്‍ നിന്നും ഉള്‍പ്പെടെ നല്‍കിയ പാസുമായാണ് പലരും ദുരന്ത ഭൂമിയിലെത്തിയത്. ശനിയാഴ്ചയാണ് കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തിയത്. ഇത്രയുംപേർക്ക് എങ്ങനെയാണ് പാസ് നല്‍കിയത് എന്ന് വ്യക്തമല്ല. പ്രദേശവാസികളുടെ പേരില്‍ വീടുകള്‍ സന്ദർശിക്കാനെന്ന വ്യാജേനയാണ് പലരുമെത്തിയത്.ശനിയാഴ്ച മുന്നൂറോളംപേർ ഇത്തരത്തില്‍ സന്ദർശനം നടത്തി.
തുടർന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്ടർ ഉള്‍പ്പെടെയുള്ളവരെ ഫോണിലൂടെ പരാതി അറിയിക്കുകയും ചെയ്തു. ഞായറാഴ്ചയും സമാനമായ കാഴ്ചയായിരുന്നു. രാവിലെ മുതല്‍ തന്നെ വിനോദ സഞ്ചാരികള്‍ കൂട്ടമായെത്തി. പാസ് കൈവശമുള്ളവരെ ആദ്യംപൊലീസ് കടത്തിവിട്ടു. എന്നാല്‍ നാട്ടുകാർ ശക്തമായി പ്രതിഷേധിക്കുകയായിരുന്നു.നാല്‍പ്പതിലേറെപേരെ കണ്ടെത്താനുള്ളപ്പോള്‍ ദുരന്ത ഭൂമി വിനോദസഞ്ചാരകേന്ദ്രമായി മാറ്റാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ നിലപാടെടുത്തു.
ഇതോടെ ആളുകളെ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. ചില വ്ലോഗർമാർ ദുരന്തമേഖലയിലെത്തി യാതൊരുവിധ നിയന്ത്രണവുമില്ലെന്നും പ്രദേശത്ത് സന്ദർശനം നടത്താൻ കഴിയുമെന്നുമുള്ള തരത്തില്‍ വീഡിയോ ചെയ്തിരുന്നു. തുടർന്നാണ് പലരും വിവിധ ജില്ലകളില്‍ നിന്നുമെത്തിയത്. പ്രദേശത്ത് താമസിക്കുന്ന തങ്ങള്‍ക്ക് പോലും കർശന നിയന്ത്രണമുള്ളപ്പോള്‍ എങ്ങിനെയാണ് എല്ലാവർക്കും പ്രവേശന അനുമതി നല്‍കുന്നതെന്നാണ് പ്രദേശവാസികളുടെ ചോദ്യം. ദുരന്തം വിനോദസഞ്ചാരത്തിന്റെ ഭാഗമാക്കുന്നത് അംഗീകരിക്കാൻ കഴിയില്ല.
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ഭൂമിയില്‍ ചവിട്ടി സെല്‍ഫിയെടുക്കാൻ ഇങ്ങോട്ട് ആരും വരേണ്ടതില്ലെന്നും പ്രദേശവാസികള്‍ നിലപാടെടുത്തു.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പൊലീസും പ്രദേശത്ത് കർശന പരിശോധന നടത്തുന്നില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. നേരത്തെ നീലി കാപ്പില്‍ ബാരിക്കേഡ് തീർത്ത് പൊലീസ് വാഹനങ്ങള്‍ പരിശോധന നടത്തിയിരുന്നു. വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ ഇവിടെ നിന്നു തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ പരിശോധനയില്ല. ചൂരല്‍മല പൊലീസ് കണ്‍ട്രോള്‍ റൂമിന് സമീപവും ബെയ്ലി പാലത്തിന് അടുത്തും മാത്രമേ പൊലീസ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുള്ളൂ. പാസുമായി എത്തുന്ന വരെ പൊലീസിന് തടയാനും കഴിയില്ല. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ജില്ലാ കളക്ടർ, ജില്ലാപൊലീസ്‌മേധാവി എന്നിവർക്ക് പരാതി നല്‍കി