ബെംഗളൂരു: കാട്ടാന ആക്രമണത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. എച്ച്.ഡി. കോട്ടെ താലൂക്കിലെ ഹമ്പപുര ഗ്രാമത്തിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹമ്പപുരയിലെ സിദ്ധഗൗഡ, മദ്ദുരുവിലെ മാരിലിംഗ എന്നിവർക്കാണ് പരുക്കേറ്റത്. രാവിലെ നടക്കാനിറങ്ങിയപ്പോൾ അടുത്തുള്ള വയലിൽനിന്ന് കാട്ടാന ഇവർക്ക് നേരേ പാഞ്ഞെടുക്കുകയായിരുന്നു. ആനയെ കണ്ടയുടനെ ഓടാൻ തുടങ്ങിയപ്പോൾ വഴുതിവീണ ഇരുവരെയും ആന തുമ്പിക്കൈകൊണ്ട് ആക്രമിക്കുകയായിരുന്നു.പരുക്കേറ്റ ഇരുവരും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.