Home തിരഞ്ഞെടുത്ത വാർത്തകൾ ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടി വിജയ്, വീഡിയോ വൈറല്‍

ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി തിരിഞ്ഞോടി വിജയ്, വീഡിയോ വൈറല്‍

by ടാർസ്യുസ്

കന്യാകുമാരി: ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചരണ റാലിക്കിടെയുള്ള വീഡിയോ വൈറലാകുന്നു. പ്രചാരണത്തിനിടെ സൈക്കിള്‍ ചവിട്ടിയെത്തിയ വിജയ്‌യുടെ അടുത്തേക്ക് ഒരു ആരാധകന്‍ ബോള്‍ എറിയുന്നതും വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതുമായ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കന്യാകുമാരിയിലായിരുന്നു വിജയ്‌യുടെ പ്രചരണം.ബോംബെന്ന് കരുതിയാണോ വിജയ് തിരിഞ്ഞോടിയത് എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ബോള്‍ അടുത്തെത്തിയതിന് പിന്നാലെ വിജയ് സൈക്കിളില്‍ നിന്നും ഇറങ്ങി തിരിഞ്ഞോടുന്നതും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് ചുറ്റും കൂടുന്നതും വീഡിയോയില്‍ കാണാം.

തുടര്‍ന്ന് വിജയ് കാരവനിലേക്ക് കയറുകയാണ്. അതേസമയം ആരാധകര്‍ ചുറ്റും കൂടിയതിനിലാണ് താരം പിന്തിരിഞ്ഞതെന്ന് ചിലര്‍ വാദിക്കുന്നു.അതേസമയം ഡിഎംകെയെ കടന്നാക്രമിച്ചായിരുന്നു വിജയുടെ കന്യാകുമാരി റോഡ്‌ഷോ. അഴിമതി താഴെത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ പടര്‍ന്നുപിടിച്ചിരിക്കുകയാണെന്ന് ആരോപിച്ച വിജയ്, അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപടിക്കല്‍ നേരിട്ടെത്തിക്കുമെന്നും പ്രഖ്യാപിച്ചു. വിവേകാനന്ദ കോളേജിലെ പൊതുയോഗവും ഇന്നലത്തെ കടലൂര്‍ റോഡ്‌ഷോയും റദ്ദാക്കിയത് ചൂണ്ടിക്കാട്ടി വിജയ് പ്രചാരണത്തില്‍ നിന്ന് ഇടവേള എടുക്കുന്നുവെന്ന് ഡിഎംകെ പരിഹസിച്ചിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group