Home കർണാടക ‘ ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാര്‍ക്ക് രണ്ട് വിവാഹങ്ങളുണ്ട്’; ഡി കെ ശിവകുമാറിൻ്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി

‘ ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാര്‍ക്ക് രണ്ട് വിവാഹങ്ങളുണ്ട്’; ഡി കെ ശിവകുമാറിൻ്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി ബിജെപി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലെത്തുന്ന ഒരു ഡസനോളം എംഎല്‍എമാർക്ക് രണ്ട് വിവാഹങ്ങളുണ്ടെന്ന കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ പരാമർശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.പരാമർശത്തില്‍ ഉള്‍പ്പെട്ട എംഎല്‍എമാരുടെ പേരുകള്‍ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്ത് വന്നു. വരള്‍ച്ചാ സാഹചര്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുന്നതിനിടെ നിയമസഭയില്‍ വ്യാഴാഴ്ചയായിരുന്നു ഡികെ ശിവകുമാർ ഇക്കാര്യം പറഞ്ഞത്. അതിവേഗ നഗരവല്‍ക്കരണം മൂലം ബെംഗളൂരു നേരിടുന്ന വർധിച്ചുവരുന്ന സമ്മർദത്തെക്കുറിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.’കെംപെഗൗഡ ബെംഗളൂരു നഗരം പടുത്തുയർത്തി. കെംഗല്‍ ഹനുമന്തയ്യ വിധാൻ സൗധ നിർമിച്ചു.

എസ്.എം. കൃഷ്ണ ബെംഗളൂരുവിനെ അന്താരാഷ്ട്ര നഗരമാക്കി. നഗരത്തിലെത്തുന്നവർ ആരും പിന്നീട് മടങ്ങിപ്പോകുന്നില്ല. ബെംഗളൂരുവിലെത്തുന്ന നിങ്ങളായ എംഎല്‍എമാരും ഇവിടെനിന്ന് മടങ്ങുന്നില്ല. നഗരത്തിലെത്തുന്ന എല്ലാവർക്കും രണ്ട് വിവാഹങ്ങളുണ്ട്. അത്തരത്തില്‍ ഒരു ഡസനോളം പേരുണ്ട്. അവരുടെ പട്ടിക എനിക്ക് നല്‍കാനാകും എന്നായിരുന്നു ഡി കെ ശിവകുമാറിൻ്റെ പ്രതികരണം. ധാർവാഡ്, ദക്ഷിണ കന്നഡ തുടങ്ങിയ ജില്ലകളില്‍ നിന്നുള്ള ചില എംഎല്‍എമാരുടെ പേരുകള്‍ പറയാനാകുമെന്നും എന്നാല്‍ അതിലേക്ക് കടക്കുന്നില്ലെന്നും ശിവകുമാർ പറഞ്ഞിരുന്നു.ബെംഗളൂരുവിലെത്തുന്ന അഭിഭാഷകരും സ്വന്തം നാടുകളിലേക്ക് മടങ്ങാറില്ലെന്നും നഗരത്തിലെ ജനസംഖ്യ ഇത്രയും വർധിക്കാൻ അതും ഒരു കാരണമാണെന്നും ഡി കെ ശിവകുമാർ പ്രതികരിച്ചിരുന്നു. നഗരപ്രദേശങ്ങളിലെ ജനസംഖ്യ 33 ശതമാനത്തില്‍ നിന്ന് 47 ശതമാനമായി ഉയർന്നതായും ശിവകുമാർ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group