Home Featured കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: അന്തസ്സംസ്ഥാന വാഹനങ്ങൾ പരിശോധിക്കും

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ്: അന്തസ്സംസ്ഥാന വാഹനങ്ങൾ പരിശോധിക്കും

മൈസൂരു : കർണാടക നിയമസഭാതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട നടപടികളെക്കുറിച്ച് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ കെ.വി. രാജേന്ദ്ര വയനാട് കളക്ടർ എ. ഗീതയുമായി ചർച്ച നടത്തി. വയനാട്ടിലെ പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവയുടെ സഹകരണം ഉണ്ടാകണമെന്ന് ഓൺലൈനായി നടന്ന ചർച്ചയിൽ മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു. വയനാട്ടിൽനിന്ന് മൈസൂരുവിലേക്കും തിരിച്ചുമുള്ള എല്ലാ വാഹനങ്ങളും 24 മണിക്കൂറും പരിശോധിക്കണമെന്നാണ് ചർച്ചയിൽ ഉയർന്ന പ്രധാനാവശ്യം.

തിരഞ്ഞെടുപ്പു വേളയിൽ കർണാടകത്തിലേക്ക് പണം, മദ്യം, മറ്റു സാമഗ്രികൾ എന്നിവയെത്തുന്നത് തടയാൻ മൈസൂരു-വയനാട് അതിർത്തിയിൽ പുതിയ ചെക്പോസ്റ്റുകൾ സ്ഥാപിക്കും. ഇവയുടെ മേൽനോട്ടത്തിനായി മൈസൂരു ജില്ലാ ഭരണകൂടം നോഡൽ ഓഫീസർമാരെ നിയമിക്കും. പോലീസ്, എക്സൈസ്, ആദായനികുതിവകുപ്പ് എന്നിവർ നടത്തുന്ന പരിശോധനയ്ക്ക് നോഡൽ ഓഫീസർമാർ മേൽനോട്ടം വഹിക്കും. ഈ ഓഫീസർമാരെ നിയമിക്കാൻ വയനാട് കളക്ടറോടും മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ അഭ്യർഥിച്ചു.

മൈസൂരു-വയനാട് അതിർത്തിയിലെ പ്രധാന പാതയാണ് എച്ച്.ഡി. കോട്ട ബാവലി റോഡ്. കേരള, കർണാടക ആർ.ടി.സി. ബസുകളുൾപ്പെടെ പ്രതിദിനം നൂറുകണക്കിനു വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.തിരഞ്ഞെടുപ്പു വേളയിൽ ബസുകൾ വഴിയും പണം കടത്താൻ സാധ്യതയുള്ളതിനാൽ വിട്ടുവീഴ്ചയില്ലാത്ത പരിശോധന നടത്താനാണ് തീരുമാനം. മൈസൂരു-വയനാട് അതിർത്തിയിൽ ജാഗ്രതയും ശക്തമാക്കി. പെരുമാറ്റച്ചട്ടം ലംഘിക്കുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് മൈസൂരു ഡെപ്യൂട്ടി കമ്മിഷണർ മുന്നറിയിപ്പ് നൽകി.

ഗഡുക്കളായി നല്‍കാം, മറ്റു വഴികളില്ല’- കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധി; ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്ബളം ഗഡുക്കളാക്കി വിതരണം ചെയ്യുന്നത് സംബന്ധിച്ച്‌ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.സിഐടിയു നേതാക്കുളുമായാണ് മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തിയത്. ശമ്ബളം ഒറ്റത്തവണയായി തന്നെ നല്‍കണമെന്നായിരുന്നു തൊഴിലാളി നേതാക്കളുടെ വാദം.എന്നാല്‍ ശമ്ബളം ഒറ്റത്തവണയായി നല്‍കാന്‍ നിവൃത്തിയില്ലെന്ന് മന്ത്രി നിലപാടെടുത്തു.

സാമ്ബത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ശമ്ബളം ഗ‍ഡുക്കളായി നല്‍കാനേ നിര്‍വാഹമുള്ളുവെന്നും തീരുമാനം മനഃപൂര്‍വം കൈക്കൊണ്ടതല്ലെന്നും മന്ത്രി വ്യക്തമാക്കി.സര്‍ക്കാര്‍ സഹായ ധനമായി 70 കോടി രൂപ കിട്ടാനുണ്ട്. കെഎസ്‌ആര്‍ടിസിയുടെ ശുപാര്‍ശ ധനമന്ത്രിയുടെ പരിഗണനയിലാണ്. സര്‍ക്കാര്‍ സഹായം വൈകുന്നതാണ് നിലവിലെ പ്രതിസന്ധിയുടെ കാരണമെന്നും മന്ത്രി പറഞ്ഞു. സമയത്തിന് ഫയല്‍ കൈമാറുന്നുണ്ട്.

എന്നാല്‍ കൃത്യസമയത്ത് സഹായ ധനം ലഭിക്കുന്നില്ല. മന്ത്രി യോഗത്തില്‍ വിശദീകരിച്ചു.3200 കോടിയുടെ കണ്‍സോര്‍ഷ്യം വായ്പ തിരിച്ചടയ്ക്കാനുണ്ട്. എണ്ണക്കമ്ബനികള്‍ക്ക് 123കോടിയുടെ കുടിശികയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.സിഎംഡി ബിജു പ്രഭാകറും സമാന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാറില്‍ നിന്നുള്ള പ്രതിമാസ ധനസഹായമായ 50 കോടി മാസാദ്യം ലഭിച്ചാല്‍ നേരത്തേ ശമ്ബളം നല്‍കാനാകുമെന്നായിരുന്നു വിലയിരുത്തല്‍. ഈ തുക കിട്ടാന്‍ വൈകുന്നത് ശമ്ബള വിതരണത്തെയും ബാധിക്കുന്നുണ്ട്.

വിഷയത്തില്‍ തുടര്‍ ചര്‍ച്ച ആവശ്യമാണെന്നാണ് പൊതുവായി ഉരുത്തിരിഞ്ഞ ധാരണ. ഈ മാസം 18ന് വീണ്ടും ചര്‍ച്ച നടക്കും.താത്കാലിക ജീവനക്കാരുടെ നിയമനത്തിലെ അപാകതയും നേതാക്കള്‍ ചൂണ്ടിക്കാട്ടി. നേരത്തേ പുറത്തായ താത്കാലികക്കാരെ സീനിയോറിറ്റി പ്രകാരം പുനര്‍നിയമിക്കണമെന്നാണ് ധാരണയെങ്കിലും അതുമറികടന്ന് മന്ത്രിയും എംഡിയുമെല്ലാം കാണുന്നവര്‍ക്ക് നിയമനം നല്‍കുന്നുവെന്നായിരുന്നു ആരോപണം. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി

You may also like

error: Content is protected !!
Join Our WhatsApp Group