കണ്ണൂര്‍: മലബാറിന്റെ സ്വപ്ന പദ്ധതിയായ തലശേരി- മൈസൂരു റെയില്‍പാതയ്ക്ക് വീണ്ടും ജീവന് വെക്കുന്നു. സര്‍വ്വേയ്ക്ക് 100 കോടി സര്‍ക്കാര്‍ അനുവദിച്ചതോടെയാണ് ഇടക്കാലത്തെ ആലസ്യം വിട്ടുണരുന്നത്. കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ് ചുമതലപ്പെടുത്തിയ സിസ്ട്രാ എന്ന സ്ഥാപനമാണ് ഡിറ്റൈയില്‍ഡ് പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനമാണ് കേരള റെയില്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് ലിമിറ്റഡ്. നേരത്തെ ഡി.പി.ആര് തയ്യാറാക്കുന്നതിനായി ഡി.എം.ആര്.സിയെയായിരുന്നു നിശ്ചയിച്ചത്. കേരള അതിര്‍ത്തിയില്‍ പ്രാരംഭ നടപടികള്‍ ആരംഭിച്ചുവെങ്കിലും കര്‍ണാടക തടഞ്ഞതോടെ പ്രവര്‍ത്തനം നിലച്ച് ഡി.എം.ആര്.സി പിന്മാറുകയായിരുന്നു. അനുമതിക്കായി കര്‍ണാടകയുമായി നിരന്തരം ചര്‍ച്ച നടക്കുന്നുണ്ട്. അനുകൂലസമീപനം ഉണ്ടാവുമെന്ന് തന്നെയാണ് കേരളത്തിന്റെ പ്രതീക്ഷ.
കോവിഡ് പകരുന്നത് അധികവും ഏതു പ്രായക്കാരിൽ നിന്ന്, പഠനം പറയുന്നത് നോക്കു
കര്‍ണാടകയുടെ അനുമതി ലഭിക്കുന്നതുവരെ കാത്തുനില്‍ക്കാതെ കേരള അതിര്‍ത്തിക്കുള്ളിലെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം. ഇതുപ്രകാരമാണ് 100 കോടി രൂപ അനുവദിച്ചത്. രണ്ട് റെയില്‍വെ ലൈനുകളാണ് സര്‍വെയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലമ്ബൂര്‍– നെഞ്ചന്‍കോട് പാതയും തലശ്ശേരി — മൈസൂരു പാതയും വയനാട് സംഗമിച്ച് കര്‍ണാടകയിലേക്ക് പോകുന്ന രീതിയിലാണ് നിലവിലുള്ളത്. ഈ പാതയില്‍ ഇതുവരെ ഉയര്‍ന്നുവന്ന എല്ലാ നിര്‍ദേശങ്ങളും പരിഗണിച്ചിട്ടുണ്ട്.
വീണ്ടും ആറായിരം കടന്നു, കേരളത്തിൽ കോവിഡ് വ്യാപിക്കുന്നു.
നിലവില്‍ ഷൊര്‍ണ്ണൂര്‍ വഴി ട്രെയിന്‍മാര്‍ഗം ബംഗളൂരുവിലേക്ക് 15 മണിക്കൂര്‍ വേണം. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍ കൊണ്ട് 207 കിലോ മീറ്റര്‍ ഓടി മൈസൂരിലെത്താം. അവിടെ നിന്ന് മൂന്ന് മണിക്കൂറില്‍ ബംഗളൂരിലേക്കും.
കബനിയ്ക്ക് അടിയിലൂടെ 11.500 കി.മി
കര്‍ണാടക സര്‍ക്കാര്‍ മനസ്സുവെച്ചാല്‍ തലശേരി- മൈസൂര്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാകും. കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്മെന്റ് കോര്പ്പറേഷന് കര്‍ണാടക സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. 11.5 കിലോമീറ്റര്‍ ദൂരത്തിത്തിലാണ് നദിക്കടിയിലൂടെ പാത പോകേണ്ടത്.11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍.
സിൽക്ക് ബോർഡ് ട്രാഫിക് കുരുക്ക് അഴിക്കാൻ പുതിയ പദ്ധതിയുമായി ബി. എം. ടി. സി
തലശ്ശേരി-മൈസൂര്‍ പാത
ദൂരം- 206 കി.മി
സമയം -4 മണിക്കൂര്‍
ചിലവ് – 8000 കോടി
കേന്ദ്രസര്‍ക്കാര്‍ 51%
സംസ്ഥാനസര്‍ക്കാര്‍ 49%
സിൽക്ക് ബോർഡിൽ നിന്നും കെആർ പുരം വരെയുള്ള ഔട്ടർ റിങ് റോഡിലൂടെയുള്ള മെട്രോ റെയിൽ നിർമ്മാണ കരാർ ഉടൻ
പാത ഇങ്ങനെ
പെരിയപട്ടണ, തിത്തിമത്തി, ബലാല്, ശ്രീമംഗല, കുട്ട, തിരുനെല്ലി അപ്പപ്പാറ, തൃശിലേരി, മാനന്തവാടി, തലപ്പുഴ, വരയാല്‍, തൊണ്ടര്‍നാട്, ചെറുവാഞ്ചേരി, കൂത്തുപറമ്ബ്, കതിരൂര്‍ ,തലശേരി
- ‘മഅ്ദനിയെ ചികിത്സക്കായി കേരളത്തിേലക്ക് കൊണ്ടുവരണം’.
- ലോകം നേരിടാൻ പോകുന്ന രണ്ട് ദുരന്തങ്ങൾ; കോവിഡിന്റെ വരവ് പ്രവചിച്ച ബില്‍ഗേറ്റ്സ് പറയുന്നു.
- എച്ചും, എട്ടും ഇനി എളുപ്പത്തിൽ കിട്ടില്ല, പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ
- ഒന്നാം വർഷ പിയുസി പ്രവേശനം, അവസാന തിയതി ഫ്രബ്രുവരി 13.
- കുംഭമേള; തീര്‍ത്ഥാടകര്‍ക്ക് ആര്.ടി.പി.സി.ആര് നിര്‍ബന്ധമാക്കി സര്‍ക്കാര്‍.
- തട്ടിപ്പിന്റെ പുതിയ മുഖം, നിങ്ങൾ ഇതിൽ പെട്ടിട്ടുണ്ടോ