ഒരു വിവാഹ ബന്ധം അവസാനിപ്പിക്കാന്‍ രണ്ട് പങ്കാളികളില്‍ ആരെങ്കിലുമൊരാള്‍ മോശമോ കുറ്റക്കാരോ ആണെന്ന് കോടതിയില്‍ തെളിയിക്കേണ്ടെന്ന് സുപ്രിംകോടതി.പങ്കാളികള്‍ രണ്ടുപേരും വ്യക്തിപരമായി നല്ലവരാകാമെങ്കിലും ബന്ധത്തില്‍ തീരെ പൊരുത്തപ്പെടാനാകാത്ത സാഹചര്യം ഉണ്ടായേക്കാമെന്ന് സുപ്രിംകോടതി ബുധനാഴ്ച നിരീക്ഷിച്ചു.
ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. പുനഃസ്ഥാപിക്കാനാവാത്ത ബന്ധങ്ങളുടെ തകര്‍ച്ചയുടെ അടിസ്ഥാനത്തില്‍ വിവാഹമോചനം അനുവദിക്കാനുള്ള സുപ്രിംകോടതിയുടെ അധികാരവുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവേയായിരുന്നു കോടതിയുടെ പരാമര്‍ശം. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിനെക്കൂടാതെ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എഎസ് ഓക്ക, വിക്രം നാഥ്, ജെകെ മഹേശ്വരി എന്നിവരും ബെഞ്ചിലുണ്ടായിരുന്നു.
വിവാഹമോചനം തേടുമ്പോള്‍ കക്ഷികള്‍ മറുവശത്ത് നില്‍ക്കുന്ന ആള്‍ക്കെതിരെ ഉന്നയിക്കുന്ന പല വാദമുഖങ്ങളും സമൂഹത്തിന്റെ ചില നിര്‍ബന്ധങ്ങളിലും പ്രതീക്ഷകളില്‍ നിന്നുമുണ്ടാകുന്നതാണ്. ഇത് തെറ്റായ രീതിയാണെന്ന് കോടതി വിലയിരുത്തി. രണ്ട് നല്ല വ്യക്തികള്‍ക്ക് ഒരുപക്ഷേ രണ്ട് നല്ല പങ്കാളികളായിരിക്കാന്‍ കഴിഞ്ഞെന്നുവരില്ലെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ സുപ്രിംകോടതിയില്‍ ഇന്നും വാദം തുടരും
പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ അപകടകാരിയായിരുന്നു, നിരോധനം ഏര്‍പ്പെടുത്തിയതിനെ സ്വാഗതം ചെയ്ത് കര്‍ണാടക
ബംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് രാജ്യത്തിന് ഏറെ ഭീഷണി ഉയര്‍ത്തിയിരുന്നുവെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര.രാജ്യ സുരക്ഷയെ മാനിച്ച് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അഞ്ച് വര്‍ഷത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തിയത്. പിഎഫ്‌ഐയ്ക്കും മറ്റ് അനുബന്ധ സംഘടനകള്‍ക്കുമാണ് നിരോധനം.
ഉചിതമായ നടപടിയാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ജ്ഞാനേന്ദ്ര പറഞ്ഞു. പിഎഫ്‌ഐയുടെ അനുബന്ധ സംഘടനകളായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ (ആര്‍ഐഎഫ്), ക്യാമ്ബസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്‌ഐ), ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍(എഐഐസി), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (എന്‍സിഎച്ച്‌ഐആര്‍ഒ), നാഷണല്‍ വിമന്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍, കേരള റിഹാബ് റൗണ്ടേഷന്‍ എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
രാജ്യസുരക്ഷ, ക്രമസമാധാനം തകര്‍ക്കല്‍ എന്നിവ കണക്കിലെടുത്താണ് നടപടി. രാജ്യത്ത് ഭീകര പ്രവര്‍ത്തനം നടത്തിയതിനും ഭീകര പ്രവര്‍ത്തനത്തിന് ധനസമാഹരണം നടത്തിയതിനും യുവാക്കളെ റിക്രൂട്ട് ചെയ്തതിനുമാണ് നടപടി.