വാട്സാപ്പില്‍ പുതിയൊരു തട്ടിപ്പുമായി ഹാക്കര്‍മാര്‍ രംഗപ്രവേശനം ചെയ്തതായി വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ്. ആഗോളതലത്തില്‍ ഏറെ കാലമായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഇന്‍സ്റ്റന്റ് മെസേജിങ് സേവനമാണ് വാട്സാപ്പ്. അതുകൊണ്ട് തന്നെ വാട്സാപ്പിനെതിരെ ഹാക്കര്‍മാരുടെ ഒരു പട തന്നെയുണ്ട്.
ഇപ്പോഴിതാ സന്ദേശങ്ങളിലൂടെ വാട്സാപ്പിന്റെ ടെക്നിക്കല്‍ ടീം എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ സമീപിക്കുന്നതെന്നാണ് വാബീറ്റാ ഇന്‍ഫോ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്സാപ്പ് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്നതിനാണെന്ന് പറഞ്ഞ് ഒരു ആറക്ക വെരിഫിക്കേഷന് കോഡ് ഇവര്‍ ചോദിക്കുകയും ചെയ്യുന്നു. വാട്സാപ്പിന്റെ ലോഗോയാണ് ഹാക്കര്‍മാര്‍ പ്രൊഫൈല്‍ പിക്ചര്‍ ആയി ഉപയോഗിക്കുന്നത്.
എന്നാല്‍ വാട്സാപ്പ് ഇത്തരത്തില്‍ ഒരിക്കലും വെരിഫിക്കേഷന് കോഡ് ചോദിച്ചുകൊണ്ട് ഉപയോക്താക്കളെ സമീപിക്കില്ലെന്നും അങ്ങനെ സംഭവിക്കുകയാണെങ്കില്‍ പ്രൊഫൈല്‍ ചിത്രത്തിന് സമീപം ഒരു പച്ച നിറത്തിലുള്ള വെരിഫിക്കേഷന് ടിക്ക് കാണാന്‍ സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഉപയോക്താക്കള്‍ വെരിഫിക്കേഷന് കോഡ് നല്കിയാല് അക്കൗണ്ട് ഹാക്കര്‍മാരുടെ നിയന്ത്രണത്തിലാവും. തുടര്‍ന്ന് ഇവര്‍ക്ക് നിയമവിരുദ്ധ സന്ദേശങ്ങള്‍ അയക്കാനും ഉപയോക്താക്കളുടെ സ്വകാര്യ ചാറ്റുകളും ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കാനും സാധിക്കും.
ഇത്തരത്തില്‍ ഉപയോക്താക്കളുടെ അക്കൗണ്ട് ഹാക്ക് ചെയ്താല്‍ നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണില്‍നിന്നു വാട്സാപ്പ് ലോഗ് ഔട്ട് ആവും. അങ്ങനെ സംഭവിച്ചാല്‍ അതിവേഗം റീ വെരിഫൈ ചെയ്ത് അക്കൗണ്ട് തിരികെ എടുക്കാന്‍ ശ്രമിക്കണമെന്നും അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം എല്ലാവരേയും അറിയിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- റെക്കോർഡിട്ട് കോവിഡ്:ഇന്ന് 248 പുതിയ കേസുകൾ
- ബംഗളുരുവിൽ ജൂൺ 1 നു സ്കൂളുകൾ തുറക്കില്ല
- സ്വിഗ്ഗി ക്ലൗഡ് കിച്ചൺ : ശുചിത്വമില്ലാത്തതിനാൽ അൻപതിനായിരം പിഴ ചുമത്തി ബിബിഎംപി
- കെ എം സി സി യുടെ ബസ്സുകൾ വെളളി,ശനി ദിവസങ്ങളിൽ കണ്ണൂർ,കോഴിക്കോട് ജില്ലകളിലേക്ക്
- ഡിസംബറോടെ അമ്പത് ശതമാനം ഇന്ത്യയ്ക്കാര്‍ക്കും കോവിഡ് ബാധിക്കും; നിംഹാന്‍സ് ന്യൂറോവൈറോളജി തലവന്‍
- അഞ്ചു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്കു കർണാടകയിലേക്ക് പ്രവേശനമില്ല
- മെയ് 28 , ഈവനിംഗ് ബുള്ളറ്റിൻ : 115 പുതിയ കേസുകൾ
- കൊറോണ കാരണം ജോലി നഷ്ടമായത് 12 കോടി ഇന്ത്യക്കാർക്ക്..!
- എം പി വീരേന്ദ്രകുമാർ അന്തരിച്ചു
- മടങ്ങിയെത്തിയ നൂറുകണക്കിന് പേരെ കാണ്മാനില്ല:അതിർത്തിയിൽ പരിശോധന ശക്തമാക്കാനൊരുങ്ങി കർണാടക
- കര്‍ണാടകയില്‍ ഞായറാഴ്ച മുതൽ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി
- ബി.ടി.എം.ലേഔട്ട് , കെ.ആർ.മാർക്കറ്റ് അടക്കം 23 പുതിയ കണ്ടൈൻമെൻറ് സോണുകൾ.
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്
- പ്രവാസികളുടെ ക്വാറന്റൈന് ചെലവ്; പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്ന് മുഖ്യമന്ത്രി
- ഇന്ന് മൊത്തം 135 പുതിയ കേസുകൾ : മൂന്നു മരണം
- ബനശങ്കരി ഉൾപ്പെടെ ബംഗളുരുവിൽ ചിലയിടങ്ങളിൽ ഒരാഴ്ച വൈദ്യുതി മുടങ്ങും
- ആഭ്യന്തര വിമാന സർവീസുകൾ ഇന്ന് മുതൽ : യാത്രക്കാർക്ക് സേവാ സിന്ധു പാസ് നിർബന്ധം
- വിമാന യാത്രക്കാർക്ക് ആരോഗ്യ സേതു ആപ് നിർബന്ധമില്ല : വ്യോമയാന മന്ത്രി
- കേരളത്തിൽ നിന്ന് വരുന്നവർക്കു രോഗലക്ഷണം ഇല്ലെങ്കിൽ ഹോം കൊറന്റൈൻ