ബണ്ട്വാള്‍ താലൂക്കിലെ പ്രശസ്തമായ കരിഞ്ച ക്ഷേത്രത്തിനടുത്തുള്ള ഗഡ തീർഥ തടാകത്തില്‍ കാല്‍ വഴുതി വീണ് കോളജ് വിദ്യാർഥി മരിച്ചു.വാഗ്ഗ കരിഞ്ച ക്രോസിനടുത്തുള്ള കാങ്കിത്തിലുവില്‍ താമസക്കാരനായ ശ്രീധർ മുള്യയുടെ മകൻ ചേതനാണ് (19) മരിച്ചത്. ബണ്ട്വാള്‍ ബി മൂഡ ഗവ. പ്രീ-യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിയാണ്.
ക്ഷേത്രത്തിലെ പുണ്യതടാകത്തില്‍ കാലുകള്‍ കഴുകാൻ പടികള്‍ ഇറങ്ങുന്നതിനിടെ ചേതൻ വഴുതി വീണതാണ് ദുരന്തത്തിന് കാരണമായത്. നാട്ടുകാർ സ്ഥലത്തെത്തി നടത്തിയ തീവ്രമായ തിരച്ചിലിനുശേഷം ചേതനെ പുറത്തെടുത്തു. പക്ഷേ, അപ്പോഴേക്കും മരിച്ചിരുന്നു. ബണ്ട്വാള്‍ റൂറല്‍ പൊലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്തു.
രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതില്‍ ആശങ്ക; കൂടുതല്‍ കേസുകള്‍ കേരളത്തില്‍
രാജ്യത്ത് കോവിഡ് കേസുകള്‍ വർധിക്കുന്നതില്‍ ആശങ്ക തുടരുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍.രാജ്യത്ത് ഏറ്റവും അധികം കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാൻ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്.JN.1,NB.1.8.1,LF.7, XFC എന്നിങ്ങനെയുള്ള പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രത പാലിക്കണമെന്നും ഡബ്യൂഎച്ച്‌ഒ അറിയിച്ചു.