Home Uncategorized ട്രെയിനിൽ പരിശോധന ; കഞ്ചാവും എംഡിഎംഎയും പിടികൂടി.

ട്രെയിനിൽ പരിശോധന ; കഞ്ചാവും എംഡിഎംഎയും പിടികൂടി.

by admin

മൈസൂരു : മൈസൂരു റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ ട്രെയിനിൽ നടത്തിയ പരിശോധനയിൽ ഉടമസ്ഥനില്ലാത്ത ബാഗിൽനിന്ന് വൻതോതിൽ കഞ്ചാവും എംഡിഎംഎയും പിടികൂടി.സീനിയർ ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണർ ജെ.ആർ. സാം പ്രശാന്തിൻ്റെ മേൽനോട്ടത്തിലാണ് ശനിയാഴ്ച പരിശോധന നടത്തിയത്.

ട്രെയിൻ നമ്പർ 18111 ടാറ്റ-വൈപിആർ എക്സ്പ്രസിൽ കടൂർ സ്റ്റേഷനിൽനടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്.ബാഗിൽ ഏകദേശം 1,25,000 രൂപ വിലമതിക്കുന്ന 25 ഗ്രാം എംഡിഎംഎ, 90,000 രൂപ വിലമതിക്കുന്ന 1.522 കിലോഗ്രാം കഞ്ചാവ് എന്നിവയുൾപ്പെടുന്ന ലഹരിവസ്തുക്കൾ കണ്ടെത്തി.പിടിച്ചെടുത്തവസ്തുക്കൾ കൂടുതൽ നിയമനടപടികൾക്കും അന്വേഷണത്തിനുമായി കടൂരിലെ എക്സൈസ് വകുപ്പിന് കൈമാറി

വയറിന്റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ മലം ഗുളിക വികസിപ്പിച്ച്‌ ഡോക്ടര്‍മാര്‍

വയറിന് പ്രശ്നങ്ങളുണ്ടാകാത്ത ആളുകള്‍ വിരളമാണ്. ചിലർക്ക് ചില ആഹാരമാണ് പ്രശ്നമെങ്കില്‍ മറ്റുചിലർക്ക് ഗ്യാസാണ് വില്ലനാകുക.പലപ്പോഴും വയറിനുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കണ്ടുതന്നെയാണ് നമ്മള്‍ പരിഹാരം കാണുന്നത്. എന്നാല്‍, ബ്രിട്ടനില്‍ ഇനി വയറിന്റെ പ്രശ്നങ്ങള്‍ക്ക് ഡോക്ടറെ കാണാൻ ആളുകള്‍ ഒന്നു മടിക്കും. അതിനൊരു കാരണവുമുണ്ട്. വയറിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ മനുഷ്യവിസർജ്യം ഉപയോഗിച്ച്‌ നിർമ്മിച്ച ഗുളികകള്‍ പരീക്ഷിക്കുകയാണ് ബ്രിട്ടനിലെ ഒരുസംഘം ഡോക്ടർമാർ.

വയറിനെ ബാധിക്കുന്ന ഗുരുതര വൈറസുകളെ നശിപ്പിക്കാനും നല്ല ബാക്ടീരിയകളെ വയറിലെത്തിക്കാനുമായാമ് മനു‌ഷ്യ വിസർജ്യം ഉപയോഗിച്ച്‌ ഗുളികകള്‍ നിർമ്മിക്കുന്നത്. വർഷാവർഷം ലക്ഷക്കണക്കിന് ആളുകളുടെ മരണത്തിന് കാരണമാകുന്ന ആന്തരിക വൈറസുകളെയും ഭക്ഷ്യവിഷബാധയെയും മറ്റ് സൂക്ഷമജീവികളെയും നശിപ്പിക്കാൻ ഈ ഗുളികകള്‍ക്ക് കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.ഇതുവരെ നിരവധി രോഗികളില്‍ പരീക്ഷിച്ച ഗുളിക വൻവിജയമാണ്.

വയറില്‍ നല്ല ബാക്ടീരിയ ഇല്ലാത്ത ആളുകളുടെ വയറ്റില്‍ നല്ല ബാക്റ്റീരിയ ഉള്ള ആളുടെ മലം എത്തിക്കുന്നത് അവരുടെ വയറിൻറെ ആരോഗ്യത്തെ ശക്തിപ്പെടുത്തുമെന്ന് മുന്നേ തന്നെ തെളിഞ്ഞ പഠനമാണ്. ഇത് പല അവസ്ഥകളിലും ഇത് ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്തിട്ടുണ്ട്. വയറില്‍ നല്ല ബാക്ടീരിയകളെ എത്തിക്കുക എന്നത് മാത്രമായിരുന്നു ആദ്യം ഈ പഠനത്തിൻറെ ലക്ഷ്യം എന്നാല്‍ പിന്നീട് വയറിലെത്തുന്ന സൂപ്പർ ബഗ്ഗുകള്‍ തലത്തിലുള്ള വൈറസുകളെ നശിപ്പിക്കാനും ഇതിന് കഴിവുണ്ടെന്ന് കണ്ടെത്തി.

ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന നോറോ വൈറസ് ഇതിനുദാഹരണാണ്.വയറിലെത്തുന്ന ചില വൈറസുകള്‍ക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശക്തി ഉണ്ടാകും. എത്ര ശക്തിയുള്ള മരുന്നായാലും അവ അതിനെ തരണം ചെയ്യും. ഇത്തരം വൈറസുകള്‍ ബാധിച്ചവരിലാണ് പുതിയ ഗുളിക വിജയിച്ചത്. ആരോഗ്യമുള്ളവരില്‍ നിന്ന് മലം ശേഖരിച്ച്‌ അത് മലംബാങ്കുകളില്‍ വയ്ക്കുന്നതാണ് ആദ്യഘട്ടം. തുടർന്ന് ഈ മലത്തില്‍ നിന്ന് അപകടകാരികളായ വൈറസുകളെയും ദഹിക്കാത്ത ഭക്ഷണാവശിഷ്ടവും ഒഴിവാക്കും. തുടർന്ന് ഇവ ശീതീകരിച്ച്‌ പൊടിക്കും. ഇത് കാപ്സ്യൂള്‍ രൂപത്തിലാക്കും.

ഇത് കഴിക്കുമ്ബോള്‍ വയറിലെത്തി അതിൻറെ സംരക്ഷണഭിത്തി ദഹിച്ച്‌ ഇത് വയറിലെത്തുന്നു.41 പേരില്‍ നടത്തിയ പരീക്ഷണത്തില്‍‌ 100 ശതമാനമായിരുന്നു വിജയം. ഗുളിക കഴിച്ച രോഗികളുടെ ഉദരം ആരോഗ്യപ്രദമായെന്നും മാസങ്ങള്‍ കഴിഞ്ഞും ഇവരുടെ മലത്തില്‍ ഗുളികയില്‍ നിന്നെത്തിയ ബാക്ടീരിയകളുള്ളതായും കണ്ടെത്തി. മരുന്ന് പ്രതിരോധിക്കുന്ന വൈറസുകളേക്കാള്‍ ശക്തി ഉണ്ടായിരിക്കും ചിലരുടെ ശരീരത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ആൻറീബോഡികള്‍ക്ക്. ഇത്തരം ആൻറീബോഡികളിവ്‍ പഠനം നടത്തിയാല്‍ ഭാവിയില്‍ കാൻസറിനെതിരെയും മറ്റ് ജനിതക രോഗങ്ങള്‍ക്കെതിരെയും പ്രതിരോധം തീർക്കാൻ സാധിച്ചേക്കുമെന്നും പഠനം പ്രതീക്ഷ നല്‍കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group