Home Featured എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

എസ്ബിഐ എടിഎമ്മുകളില്‍ ഇനി ഒടിപി വഴി 24 മണിക്കൂറും പണം പിന്‍വലിക്കാം

by admin

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എ.ടി.എമ്മുകളില്‍നിന്ന്‌ ഒടിപി ഉപയോഗിച്ച്‌ പണം പിന്‍വലിക്കുന്നതിനുള്ള സമയപരിധി 24 മണിക്കൂറാക്കി. 10,000 രൂപയോ അതിനു മുകളിലോ ഇത്തരത്തില്‍ പിന്‍വലിക്കാനാകും. സെപ്റ്റംബര്‍ 18 മുതല്‍ എല്ലാ എസ്.ബി.ഐ. എ.ടി.എമ്മുകളിലും സൗകര്യം ലഭ്യമാകും. സൗകര്യം ഉപയോഗപ്പെടുത്തുന്നതിന് ഇടപാടുകാരോട് തങ്ങളുടെ മൊബൈല്‍ നമ്ബര്‍ അപ്‌ഡേറ്റ് ചെയ്യാനും രജിസ്റ്റര്‍ ചെയ്യാനും ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത ഇടപാടുകളില്‍നിന്നും തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു പരിഷ്കരണം. 2020 ജനുവരി ഒന്നുമുതലാണ് ഒ.ടി.പി. അധിഷ്ഠിത പണം പിന്‍വലിക്കല്‍ സംവിധാനം എസ്.ബി.ഐ. നടപ്പാക്കിയത്. എന്നാല്‍ തുടക്കത്തില്‍ രാത്രി എട്ടു മണി മുതല്‍ രാവിലെ എട്ടു വരെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നതിന് സൗകര്യമുണ്ടായിരുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group