ബാംഗളൂര്‍; വ്യായാമം ചെയ്യുന്നതിനായി പാര്‍ക്കില്‍ എത്തിയ സിനിമ നടിക്കുനേരെ നാട്ടുകാരുടെ കയ്യേറ്റശ്രമം. മോശം വസ്ത്രം ധരിച്ചെന്നും ലഹരിമാഫിയയുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് നടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്. കന്നട നടി സംയുക്ത ഹെഗ്ഡേ ഉപദ്രവത്തിന് ഇരയായത്. വെള്ളിയാഴ്ച രാവിലെ ബെംഗലുരുവിലെ എച്ച്‌എസ്‌ആര്‍ ലേ ഔട്ടിലെ അഗരാ തടാകത്തിന് സമീപത്തെ പാര്‍ക്കില്‍ വ്യായാമത്തിയപ്പോഴായിരുന്നു സംഭവം.
കർണാടകയിൽ ഇന്ന് 9,280 പേര്‍ക്ക് കോവിഡ്: 116 മരണം,വിശദമായി വായിക്കാം
ഹുലാ ഹൂപ്സ് പ്രാക്ടീസ് ചെയ്യുന്നതിന് വേണ്ടിയാണ് നടിയും സുഹൃത്തുക്കളും പാര്‍ക്കില്‍ എത്തിയത്. സ്പോര്‍ട്സ് വേഷമാണ് നടി ധരിച്ചിരുന്നത്. എന്നാല്‍ അശ്ലീല വേഷം ധരിച്ചെന്ന് ആരോപിച്ച് ഒരു സ്ത്രീ ഇവരെ അസഭ്യം പറഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് നടിയേയും സുഹൃത്തുക്കളേയും ഉപദ്രവിക്കാനും അവര്‍ എത്തി. ഇത്തരം വേഷത്തില് നടന്ന് ആരെങ്കിലും ഉപദ്രവിച്ചാല്‍ കരഞ്ഞിട്ട് കാര്യമില്ലെന്ന് പറഞ്ഞ് ഇവര്‍ ബഹളം വച്ചതോടെ കുറേ ആളുകള്‍ കൂടാന്‍ തുടങ്ങി.
അതിനിടെ നടിയ്ക്ക് വിവാദമായിക്കൊണ്ടിരിക്കുന്ന ലഹരി മാഫിയയുമായി ബന്ധമുണ്ടെന്നായി അവരുടെ ആരോപണം. പ്രശ്നം രൂക്ഷമായതോടെ പൊലീസ് എത്തിയെങ്കിലും താരത്തിന് എതിരെയുള്ള അധിക്ഷേപം തുടര്‍ന്നു. അതോടെ സംയുക്ത ഇന്‍സ്റ്റഗ്രാമില്‍ വിഡിയോ പോസ്റ്റ് ചെയ്തു. തങ്ങളെ സഹായിക്കണമെന്നും അകാരണമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയാണ് എന്നുമാണ് താരം പറഞ്ഞത്. കൂടാതെ അസഭ്യം പറയുന്നവരേയും താരം വിഡിയോയില്‍ കാണിക്കുന്നുണ്ട്. സംഭവങ്ങള്‍ താരം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വിട്ടതും തടിച്ച് കൂടിയവരെ പ്രകോപിപ്പിച്ചു. നടിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ നാട്ടുകാരെ ഒടുവില്‍ പൊലീസ് ഇടപെട്ടാണ് പിന്തിരിപ്പിച്ചത്.
നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവയ്ക്കില്ല; പുനപ്പരിശോധനാ ഹരജി സുപ്രിംകോടതി തള്ളി
ഭീതി മാറാതെ ബാംഗ്ലൂർ , ഇന്ന് മൂവായിരത്തിൽ അതികം കോവിഡ് കേസുകൾ
വീട്ടുകാരേയും നാട്ടുകാരേയും അമ്ബരപ്പിച്ച് പിണറായിയില്‍ കോഴി ‘പ്രസവിച്ചു
ഡോ.കഫീല്‍ ഖാന്റെ അറസ്‌റ്റ് നിയമവിരുദ്ധം; മോചിപ്പിക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
‘എന്ത് കോവിഡ്…..’ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ഷേത്രത്തില്‍ പൂജയ്‌ക്കെത്തിയത് നൂറുകണക്കിനാളുകള്‍
ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;
ഓണം സ്പെഷ്യൽ ബസ് സർവീസ് : കർണാടക ആർ.ടി.സി. ബുക്കിംഗ് ആരംഭിച്ചു
മാക്കൂട്ടം -കൂട്ടുപുഴ അതിർത്തി തുറന്നു -കണ്ണൂരിലേക്കുള്ള യാത്ര സുഗമമാവുന്നു
‘മഥുര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപത്തെ പള്ളി നീക്കണം’; കൃഷ്ണ ജന്മഭൂമി നിർമാൺ ന്യാസ് രൂപീകരിച്ചു
കെ ആർ മാർക്കറ്റും കലാസിപാളയവും ഓഗസ്റ്റ് 31 വരെ തുറക്കില്ല ;ബിബിഎംപി കമ്മീഷണർ
വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്