Home Featured ബെംഗളൂരു: പീനിയ ജാലഹള്ളി അയ്യപ്പ ടെമ്പളിനു സമീപം മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം

ബെംഗളൂരു: പീനിയ ജാലഹള്ളി അയ്യപ്പ ടെമ്പളിനു സമീപം മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം

ബെംഗളൂരു: പീനിയ ജാലഹള്ളി അയ്യപ്പ ടെമ്പളിനു സമീപം മലയാളികൾ താമസിക്കുന്ന ഫ്ലാറ്റിൽ മോഷണം.4 മലയാളികളായ എഞ്ചിനിയർമാർ ഒന്നിച്ചു താമസിക്കുന്ന ഫ്ലാറ്റിൽ കയറിയാണ് മോഷണം നടത്തിയത്.ഇന്നലെ രാവിലെ ഫ്ലാറ്റിൽ ഉള്ളവർ ഉറങ്ങുന്ന സമയം ഫ്ലാറ്റിൽ ആരും അറിയാതെ അതിക്രമിച്ചു കയറിയ യുവാവ് മോഷണം നടത്തി പോകുകയായിരുന്നു.സംഭവത്തിൽ 3 ലാപ്ടോപ്പുകളും ഒരു ഫോണും ഒരു സ്മാർട്ട് വാച്ചും നഷ്ടപ്പെട്ടിട്ടുണ്ട്.ഫ്ലാറ്റിൽ താമസിച്ചിരുന്ന ഒരു യുവാവ് സമീപമുള്ള അയ്യപ ക്ഷേത്രത്തിൽ ദർശനത്തിന് പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. യുവാവ് ക്ഷേത്ര ദർശനത്തിനായി പോയപ്പോൾ ബാക്കി ഉള്ളവർ ഫ്ലാറ്റിൽ ഉറക്കത്തിലായിരുന്നു.

ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങി വന്ന യുവാവ് തന്റെ ഫോണിനായി തിരഞ്ഞതോടെയാണ് മോഷണം നടന്നതായി കണ്ടെത്തിയത്.ഉടൻ ബാക്കി ഉള്ളവരും തിരച്ചിൽ നടത്തിയതോടെ തങ്ങളുടെ ഉപകരണങ്ങളും നഷ്ടമായതായി കണ്ടെത്തി.തുടർന്ന് ഫ്ലാറ്റിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോളാണ് കള്ളൻ മോഷണം നടത്തി ഇറങ്ങി പോകുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.ഇതോടെ ഗംഗമ്മ സ്റ്റേഷനിൽ യുവാക്കൾ പരാതി നൽകിയ പോലീസ് സംഭവസ്ഥലത്തെത്തി സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്.കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം ആരംഭിച്ചു.

രണ്ടുവര്‍ഷം അടച്ചിട്ട ഫ്‌ളാറ്റില്‍ അസ്ഥികൂടം: ‘മരിച്ചത് സ്ത്രീ, അഞ്ച് മാസം പഴക്കം’

രണ്ടു വര്‍ഷം അടച്ചിട്ടിരുന്ന ഫ്‌ളാറ്റിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് അന്വേഷണസംഘം.അസ്ഥികൂടം ഒരു സ്ത്രീയുടേതാണെന്ന് സ്ഥിരീകരിച്ചെന്ന് കൊല്‍ക്കത്ത ബിധാനഗര്‍ പൊലീസ് അറിയിച്ചു. ഇവര്‍ അഞ്ചു മാസം മുന്‍പെങ്കിലും മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൊല നടത്തിയ ശേഷം മൃതദേഹം പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞ് ഡ്രമ്മില്‍ തള്ളിയതായാണ് വിലയിരുത്തലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.സംഭവത്തില്‍ മഹാരാഷ്ട്ര താനെ സ്വദേശിയായ അമിത് എന്നയാളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. വര്‍ഷങ്ങള്‍ മുന്‍പ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശികളായ ദമ്ബതികളുടെ അടുത്ത പരിചയക്കാരനാണ് അമിത്. ചോദ്യം ചെയ്യലുമായി ഇയാള്‍ സഹകരിക്കുന്നില്ല. കൊലപാതകത്തിന്റെ കാരണവും കണ്ടെത്താനായിട്ടില്ല.

ദുരൂഹത പരിഹരിക്കാന്‍ അമിതിനെ വിശദമായി ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.നവംബര്‍ 14നാണ് ബഗുയാറ്റി മേഖലയിലെ ഒരു ഫ്‌ളാറ്റിലെ പ്ലാസ്റ്റിക് ഡ്രമ്മില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ഫ്‌ളാറ്റിനുള്ളില്‍ നിന്നാണ് സ്ത്രീയുടെ അസ്ഥികൂടം കണ്ടെടുത്തത്. ഹോമിയോപ്പതി ഡോക്ടറായ ഗോപാല്‍ മുഖര്‍ജി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്‌ളാറ്റ്. 2018ല്‍ നേപ്പാളി ദമ്ബതികള്‍ക്ക് ഈ ഫ്‌ളാറ്റ് വാടകയ്ക്ക് നല്‍കിയിരുന്നു. 2021ല്‍ ഇവര്‍ നേപ്പാളിലേക്ക് തിരികെ പോയെങ്കിലും ഫ്‌ളാറ്റിന്റെ വാടക നല്‍കുന്നത് തുടര്‍ന്നിരുന്നു.

എന്നാല്‍ കഴിഞ്ഞ ഏഴുമാസത്തോളം വാടക ലഭിച്ചില്ല. ഇതേ തുടര്‍ന്ന് ഉടമ ഗോപാല്‍ മുഖര്‍ജി ഫ്‌ളാറ്റ് തുറന്നപ്പോഴാണ് സീല്‍ ചെയ്ത പ്ലാസ്റ്റിക് ഡ്രമ്മിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റിലായ അമിത് ആണ് നേപ്പാള്‍ ദമ്ബതികള്‍ക്ക് ഫ്‌ളാറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗോപാല്‍ മുഖര്‍ജിയെ സമീപിച്ചതെന്നും അമിത് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് അറിയിച്ചു. നേപ്പാള്‍ സ്വദേശികളുടെ വ്യക്തിവിവരങ്ങള്‍ ഗോപാല്‍ മുഖര്‍ജി പൊലീസിന് കൈമാറി. എന്നാല്‍ ഇരുവരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണെന്ന് പൊലീസ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group