Home Featured തെന്നിന്ത്യൻ നടി കാര്‍ത്തിക നായര്‍ വിവാഹിതയായി,

തെന്നിന്ത്യൻ നടി കാര്‍ത്തിക നായര്‍ വിവാഹിതയായി,

നടിയും മുൻകാല നടി രാധയുടെ മകളുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി. രോഹിത് മേനോനാണ് വരൻ. തിരുവനന്തപുരത്തായിരുന്നു ചടങ്ങുകള്‍ നടന്നത്.വിവാഹത്തിന്റെ ചിത്രം കാര്‍ത്തിക ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.ഞായറാഴ്ചയായിരുന്നു കാര്‍ത്തികയും രോഹിത് മേനോനും വിവാഹിതരായത്. തെലുങ്ക് സൂപ്പര്‍താരം ചിരഞ്ജീവി, ജാക്കി ഷ്റോഫ്, രാധികാ ശരത്കുമാര്‍, സുഹാസിനി, രേവതി, മേനക, പൂര്‍ണിമ, ഭാഗ്യരാജ് തുടങ്ങി സിനിമാ രംഗത്തെ പ്രമുഖര്‍ വിവാഹത്തിനെത്തിയിരുന്നു. “ഞങ്ങളുടെ രാജകീയമായ കെട്ടുകഥ ആരംഭിക്കുന്നു, അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു” എന്നാണ് രോഹിതിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് കാര്‍ത്തിക പോസ്റ്റ് ചെയ്തത്.2009-ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാര്‍ത്തിക സിനിമയില്‍ തുടക്കംകുറിക്കുന്നത്.

ഇതേ വര്‍ഷം തമിഴില്‍ ഇറങ്ങിയ കോ എന്ന ചിത്രം കരിയറില്‍ വഴിത്തിരിവായി. മലയാളത്തില്‍ മകരമഞ്ഞ്, കമ്മത്ത് ആൻഡ് കമ്മത്ത്, തെലുങ്കില്‍ ദമ്മ്, ബ്രദര്‍ ഓഫ് ബൊമ്മാലി, കന്നഡയില്‍ ബൃന്ദാവന എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. തമിഴില്‍ അന്നക്കൊടി, പുറമ്ബോക്ക് എങ്കിറാ പൊതുവുടമൈ എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 2017-ല്‍ ആരംഭ് എന്ന ഹിന്ദി ടെലിവിഷൻ പരമ്ബരയിലും വേഷമിട്ടു.കാര്‍ത്തികയുടെ സഹോദരി തുളസിയും ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. എണ്‍പതുകളില്‍ വിവിധ തെന്നിന്ത്യൻ ഭാഷകളില്‍ തിളങ്ങിനിന്ന നടിയാണ് കാര്‍ത്തികയുടെയും തുളസിയുടേയും അമ്മയായ രാധ. പ്രശസ്ത നടി അംബികയുടെ സഹോദരിയാണ് രാധ.

You may also like

error: Content is protected !!
Join Our WhatsApp Group