Home കർണാടക ബെംഗളൂരുവിലേക്ക് 2 വന്ദേഭാരത് കൂടി; ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനും, വന്‍ പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി

ബെംഗളൂരുവിലേക്ക് 2 വന്ദേഭാരത് കൂടി; ഒരു സൂപ്പര്‍ ഫാസ്റ്റ് ട്രെയിനും, വന്‍ പ്രഖ്യാപനവുമായി റെയില്‍വെ മന്ത്രി

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവിലേക്കുള്ള യാത്രാ സൗകര്യം കൂടുതല്‍ വിപുലമാക്കാന്‍ റെയില്‍വെ. മൊത്തം മൂന്ന് പുതിയ ട്രെയിനുകള്‍ ബെംഗളൂരുവിനെ ബന്ധിപ്പിച്ച്‌ വരാന്‍ പോകുകയാണ്.ഇതില്‍ രണ്ടെണ്ണം വന്ദേഭാരത് എക്‌സ്പ്രസുകളാണ്. ഒന്ന് സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും. ബെംഗളൂരുവില്‍ നിന്ന് യാത്രാ സൗകര്യം മെച്ചപ്പെടുത്തുകയാണ് റെയില്‍വെയുടെ ലക്ഷ്യം.മൂന്ന് ട്രെയിനുകളാണ് ബെംഗളൂരുവിനെ ബന്ധിപ്പിച്ച്‌ വരാന്‍ പോകുന്നത് എന്ന് റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. മാസങ്ങള്‍ക്കകം മൂന്ന് ട്രെയിനുകളും സര്‍വീസ് ആരംഭിക്കും. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനില്‍ എല്‍ബിഎച്ച്‌ കോച്ചുകളായിരിക്കും. ഹുബ്ബള്ളി വഴിയാകും സര്‍വീസ് എന്നും മന്ത്രി വ്യക്തമാക്കി. സാങ്കേതിക തടസങ്ങള്‍ നീങ്ങിയാല്‍ മംഗളൂരുവിലേക്കുള്ള വന്ദേഭാരത് സര്‍വീസ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.ആയിരക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്നതും താമസിക്കുന്നതുമായ നഗരമാണ് ബെംഗളൂരു. കച്ചവടത്തിനും പഠന ആവശ്യത്തിനും ഐടി രംഗത്തും ജോലി ചെയ്യുന്ന മലയാളികള്‍ നിരവധിയാണ്. അതുകൊണ്ടുതന്നെ ബെംഗളൂരുവിലേക്കുള്ള യാത്രാ സൗകര്യങ്ങള്‍ അറിയുന്നത് എല്ലാവര്‍ക്കും നേട്ടമാണ്. ഒരു വന്ദേഭാരത്, വന്ദേഭാരത് സ്ലീപ്പര്‍, സൂപ്പര്‍ ഫാസ്റ്റ് എന്നിവയാണ് പുതിയതായി വരുന്നത്.മുംബൈയിലേക്കാണ് വന്ദേഭാരത് സ്ലീപ്പര്‍ വരുന്നത്.

സൂപ്പര്‍ ഫാസ്റ്റ് ട്രെയിനും ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കാണ്. വന്ദേഭാരത് എക്‌സ്പ്രസ് മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്കാണ്. ഇത്രയും ട്രെയിനുകള്‍ സര്‍വീസ് ആരംഭിച്ചാല്‍ യാത്രക്കാരുടെ ഏറെ കാലമായുള്ള ആവശ്യങ്ങള്‍ പരിഹരിക്കപ്പെടും. ചെന്നൈ, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്ക് ബെംഗളൂരുവില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.ബെംഗളൂരു-മംഗളൂരു-മഡ്ഗാവ് വന്ദേഭാരത്ഹാസനും മംഗളൂരുവിനും ഇടയില്‍ ട്രാക്കുകള്‍ വൈദ്യൂതീകരണം പൂര്‍ത്തിയായിട്ടുണ്ട്. പരിശോധനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്കകം സര്‍വീസ് ആരംഭിക്കാന്‍ സാധിക്കും. ബെംഗളൂരു-മംഗളൂരു വന്ദേഭാരത് ഗോവയിലെ മഡ്ഗാവിലേക്ക് കൂടി എത്തുന്നതോടെ യാത്രക്കാരുടെ എണ്ണം കൂടുമെന്നും റെയില്‍വെ പ്രതീക്ഷിക്കുന്നു. ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിന്‍ സംബന്ധിച്ചും മന്ത്രി സംസാരിച്ചു.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കുള്ള വന്ദേഭാരത് സ്ലീപ്പര്‍ ഗുണ്ടകല്‍, കലബുറഗി വഴിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് 16 മണിക്കൂര്‍ വേണ്ടി വരും. വിമാന ടിക്കറ്റിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മുംബൈയില്‍ എത്താന്‍ സാധിച്ചാല്‍ നേട്ടമാകുമെന്നു അഭിപ്രായമുണ്ട്. ഹുബ്ബള്ളി വഴി സൂപ്പര്‍ ഫാസ്റ്റ് കൂടി എത്തുന്നത് കൂടുതല്‍ നേട്ടമാകും. ഈ ട്രെയിന്‍ പ്രതിദിന സര്‍വീസ് ആകില്ല എന്നാണ് സൂചന.

You may also like

error: Content is protected !!
Join Our WhatsApp Group