Home covid19 രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ

രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനി നീട്ടരുത്; നിയന്ത്രണങ്ങള്‍ ഹോട്ട്സ്പോട്ടുകളില്‍ മതി:ശുപാര്‍ശ

by admin

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ ഇനിയും നീട്ടരുതെന്നു കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍ ശുപാര്‍ശ ചെയ്തു. രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാനലുകളാണ് ഇതു സംബന്ധിച്ച്‌ ശുപാര്‍ശ നല്‍കിയത്. ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മ​റ്റുള്ള മേഖലകള്‍ തുറന്നു കൊടുക്കണമെന്നാണ് ശുപാര്‍ശയിലെ നിര്‍ദ്ദേശം.

സ്‌കൂളുകള്‍, കോളേജ്, സിനിമാ തിയേ​റ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടണം. മ​റ്റെല്ലാ നിയന്ത്രണങ്ങളും ഒഴിവാക്കണമെന്നും ഇവര്‍ പറയുന്നു. രാജ്യാന്തര യാത്രകള്‍ അനുവദിക്കുന്നതിനെക്കുറിച്ച്‌ പരാമര്‍ശമില്ല. മാര്‍ച്ചില്‍ ആഭ്യന്തരമന്ത്രാലയം കൊവിഡ് പ്രതിരോധത്തിനായി 11 സമിതികള്‍ രൂപീകരിച്ചത്. മെഡിക്കല്‍ എമര്‍ജന്‍സി ഗ്രൂപ്പിന് നിതി ആയോഗ് അംഗം വിനോദ് പോളും മെഡിക്കല്‍ സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് പരിസ്ഥിതി സെക്രട്ടറി സി.കെ. മിശ്രയുടെ നേതൃത്വത്തിലുള്ള പാനലാണ് രൂപീകരിച്ചത് . രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ലെന്നാണ് ഈ രണ്ടു പാനലുകളും നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group